Skip to main content
ജില്ലാ പ്രൊബേഷന്‍ ഓഫീസ് സംഘടിപ്പിച്ച ഏകദിന ശില്പശാല ജില്ലാ സെഷന്‍സ് ജഡ്ജ് കെ. പി ഇന്ദിര ശില്പശാല ഉദ്ഘാടനം ചെയ്യുന്നു.

കോടതി ജീവനക്കാര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

 

സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖാന്തരം കോടതി ജീവനക്കാര്‍ക്കായി 'പ്രൊബേഷന്‍ സംവിധാനം ശക്തിപ്പെടുത്തുക' എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജ് കെ. പി ഇന്ദിര ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ.ആനന്ദന്‍ അധ്യക്ഷനായി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി. പി. അനില്‍ മുഖ്യാതിഥിയായി.  

കുറ്റവിമുക്തരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് സാധാരണ ജീവിതം നയിക്കാനുള്ള അവസരം പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേര്‍സ് ആക്ട് വഴി സാധ്യമാകുമെന്നും വീണ്ടും കുറ്റകൃത്യത്തിലേക്ക് എത്താതിരിക്കാന്‍ ആവശ്യമായ പുനരധിവാസം സാധ്യമാക്കുന്നതിനും നിയമം നടപ്പിലാക്കുന്നതിലൂടെ കഴിയുമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത് ജില്ലാ ജഡ്ജ് കെ. പി ഇന്ദിര പറഞ്ഞു. ആധുനിക ശിക്ഷാ രീതികള്‍, പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേര്‍സ് ആക്ട്,  പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേര്‍സ്  ആക്ട് നടപ്പിലാക്കുന്നതില്‍ കോടതി ജീവനക്കാരുടെ ഉത്തരവാദിത്വം എന്നിവ സംബന്ധിച്ച് ശില്പശാലയില്‍  ക്ലാസുകള്‍ എടുത്തു.

സായൂജ്യം റസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഷീബ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.  പ്രേംനാഥ്, അഡ്വ. റസാഖ്  എന്നിവര്‍ സംസാരിച്ചു.

date