Skip to main content

ആശങ്ക അകറ്റാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ 

കാക്കനാട് : കോവിഡ് 19 സംബന്ധിച്ച് സാധാരണക്കാരുടെ ആശങ്കയകറ്റാൻ പഞ്ചായത്ത്‌ അംഗങ്ങളുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തുമെന്ന് ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. അബ്ദുൽ മുത്തലിബ് അറിയിച്ചു. കൂടുതൽ ആളുകൾ എത്തുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും പൊതു പരിപാടികളും ഒത്തു ചേരലുകളും ഒഴിവാക്കണമെന്നും പൊതുജനങ്ങൾക്ക് നിർദേശം നൽകും. സുരക്ഷിതമായി ഇരിക്കാൻ ആവശ്യമായ നിർദേശങ്ങളും അവർ പങ്ക് വെക്കും.

date