Skip to main content

പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍  കമ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം ആരംഭിച്ചു

പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം തുടങ്ങി. നഗരസഭയുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണു കിച്ചന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്. നിലവില്‍ ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലും കളക്ടറേറ്റിലും നഗരസഭ ആഹാരം എത്തിച്ചു നല്‍കുന്നുണ്ട്.

നഗരസഭ അധ്യക്ഷ റോസ്‌ലിന്‍ സന്തോഷ്, ഉപാധ്യക്ഷന്‍ എ.സഗീര്‍, സ്ഥിരംസമിതി അധ്യക്ഷരായ കെ.ജാസിംകുട്ടി, സിന്ധു അനില്‍, കൗണ്‍സിലര്‍മാരായ പി.കെ ജേക്കബ്, റോഷന്‍ നായര്‍, പി.കെ അനീഷ്, പി.വി അശോക് കുമാര്‍, അന്‍സര്‍ മുഹമ്മദ്, നഗരസഭ സെക്രട്ടറി എ.എം മുംതാസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മോനി വറുഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  ഉച്ചഭക്ഷണം ആവശ്യമുള്ളവര്‍ക്ക് രാവിലെ 10.30 ന് മുമ്പ്  0468 2222249 എന്ന നമ്പറില്‍ ബന്ധപ്പെട്ട് കോണ്‍ടാക്ട് നമ്പര്‍ ഉള്‍പ്പെടെ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

 

 

date