Skip to main content

കോവിഡ് 19; അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ പരിശോധന തുടരുന്നു

കൊട്ടിയം ഉമയനല്ലൂര്‍ മേഖലയിലുള്ള അതിഥി തൊഴിലാളികളുടെ 40 ക്യാമ്പുകള്‍ കണ്ടെത്തി പരിശോധന നടത്തി. ഏകദേശം 2000 തൊഴിലാളികള്‍ താമസിക്കുന്നതായി കണ്ടെത്തി. ചില ക്യാമ്പുകളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടതല്‍ തൊഴിലാളികള്‍ താമസിക്കുന്നതായും കണ്ടെത്തി. ഇവരെ മറ്റ് ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ക്യാമ്പുകളില്‍ ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കുണ്ട്. കെട്ടിട ഉടമകളും ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചുനല്‍കുന്നുണ്ട്.
മാസ്‌ക്/തുവാല ധരിക്കുന്നതിനെപ്പറ്റിയും ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിനെപ്പറ്റിയും തൊഴിലാളികള്‍ക്ക് ബോധവത്കരണം നടത്തി. കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്ന രീതിയും കാണിച്ചുകൊടുത്തു. താമസ സ്ഥലങ്ങള്‍ കഴുകി ഉപയോഗിക്കാനുള്ള നിര്‍ദേശവും നല്‍കി. നിലവില്‍ ക്യാമ്പുകളില്‍ പ്രശ്‌നങ്ങളൊന്നുമില്ല. കൂടാതെ തിരമുല്ലാവാരത്തെ ക്യാമ്പുകളിലും സന്ദര്‍ശനം നടത്തി. 30 ഓളം തൊഴിലാളികള്‍ താമസിക്കുന്നതായി കണ്ടെത്തി. അവിടെയും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കുണ്ട്. താമസ സ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കാനും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകാനും മാസ്‌ക്, തൂവാല എന്നിവ ഉപയോഗിക്കുന്നതിനും നിര്‍ദേശം നല്‍കി.

 

date