Skip to main content

നാടോടികളുടെ സുരക്ഷയ്ക്കും ജാഗ്രതയോടെ ആരോഗ്യ പ്രവർത്തകർ

കോവിഡ് 19 ന്റെ ആശങ്കയിൽ എല്ലാവരും വീടിനകത്ത് ഇരിക്കണമെന്നത് കർശനമാക്കിയപ്പോൾ നാടോടികളായ കൊച്ചു കുട്ടികളടങ്ങിയ സംഘത്തിന് എവിടെപ്പോകും എന്നത് ആശങ്കയായി. ഇവർ കഴിഞ്ഞിരുന്ന പാലപ്പെട്ടിയിലെ പറമ്പിൽ നിന്ന് ഇവരെ സരസ്വതി വിലാസം യു.പി. സ്‌കൂളിലേയ്ക്ക് മാറ്റി ആരോഗ്യ പ്രവർത്തകർ തുണയായി മാറി.
വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ രാജേഷ്, ലെനിൻ എന്നിവരുടെ സഹകരണത്തോടെയാണ് സരസ്വതി വിലാസം യു.പി.സ്‌കൂളിൽ നാടോടികളെ എത്തിച്ചത്. ഇവർക്ക് വേണ്ട ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി ഹെൽത്ത് ഇൻസ്പെക്ടർ വി.എസ്. രമേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.ഐ.മുഹമ്മദ് മുജീബ്, സി.പി.നിഷൻ, ഗ്രീഷ്മ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ടി.എസ്.സനീഷ എന്നിവരെത്തി. രോഗമുള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകളും നൽകി. കൊറോണ രോഗബാധക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംഘാംഗങ്ങളോട് വിശദീകരിച്ചു.

date