Skip to main content

കോവിഡ് 19 അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കായി ബസ് സര്‍വീസ്

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ദേശവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവശ്യ സര്‍വീസുകളിലുള്ള ജീവനക്കാര്‍ക്ക് ഓഫീസുകളിലെത്തുന്നതിനായി തിരഞ്ഞെടുത്ത റൂട്ടുകളില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ രാവിലെയും വൈകിട്ടും സര്‍വീസ് നടത്തുന്നതിനാവശ്യമായ നടപടികള്‍ തുടങ്ങിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
ആരോഗ്യം, റവന്യൂ, തദ്ദേശ സ്വയംഭരണം, അഗ്‌നിരക്ഷാ സേന, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഐഡന്റിറ്റി കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ബസുകളില്‍ പ്രവേശിപ്പിക്കുള്ളൂ. ബസുകള്‍ നിശ്ചിത സ്റ്റോപ്പുകളില്‍ മാത്രമാകും നിര്‍ത്തുക. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ബസുകളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
ഓച്ചിറ - കൊല്ലം, പാരിപ്പള്ളി - കൊല്ലം, പുനലൂര്‍ - കൊല്ലം, ഏനാത്ത്/കൊട്ടാരക്കര - പുത്തൂര്‍ - ശാസ്താംകോട്ട - കൊല്ലം, നിലമേല്‍ - കൊട്ടാരക്കര, ശാസ്താംകോട്ട - കുണ്ടറ - കൊല്ലം, പുനലൂര്‍ - അഞ്ചല്‍ - ആയൂര്‍ - കൊട്ടാരക്കര, പരവൂര്‍ - ചാത്തന്നൂര്‍ - കൊല്ലം, ചടയമംഗലം - ആയൂര്‍ - നെടുമണ്‍കാവ് - കണ്ണനല്ലൂര്‍ - കൊല്ലം, ഏനാത്ത് - കൊട്ടാരക്കര, ശാസ്താംകോട്ട - പടപ്പനാല്‍ - തെക്കുംഭാഗം - കൊല്ലം, നിലമേല്‍ - പാരിപ്പള്ളി - കൊല്ലം എന്നിങ്ങനെയാണ് ബസ് സര്‍വീസുകള്‍ നടത്തുക.
ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ബസുകളുടെ സമയക്രമം തീരുമാനിക്കുന്നതിന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

 

date