Skip to main content

ഇതര സംസ്ഥാനത്തൊഴിലാളികളുടെ ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്താൻ നിർദേശം

ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളും മറ്റും സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി. ഇതിനായി ജനമൈത്രി പോലീസിന്റെ സേവനം വിനിയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്.
പി.എൻ.എക്സ്.1249/2020

date