Skip to main content

കൊറോണ കൺട്രോൾ റൂം, കാക്കനാട്, എറണാകളം,  29  / 3 / 20  ബുള്ളറ്റിൻ 5 PM

കൊറോണ കൺട്രോൾ റൂം, കാക്കനാട്, എറണാകളം, 

29  / 3 / 20 

ബുള്ളറ്റിൻ 5 PM

 

• ഇന്ന് (29 /3/20) പുതിയതായി 1655    പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്.  വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 903   പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി.  നിരീക്ഷണപ്പട്ടികയിൽനിന്ന് ഒഴിവാക്കിയവരിൽ  889  പേർ വിമാനയാത്രക്കാരാണ്. നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 5701    ആണ്.

 

• ഇന്ന് പുതുതായി 4    പേരെ കൂടി  ആശുപത്രിയിൽ  ഐസൊലേഷൻ വാർഡിൽ പുതുതായി  പ്രവേശിപ്പിച്ചു.  മെഡിക്കൽ കോളേജിൽ 3  പേരും,  മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഒരാളെയുമാണ്  പ്ര വേശിപ്പിച്ചത് . ഇതോടെ ആശുപത്രികളിൽ  നിരീക്ഷണത്തിലുള്ളവരുടെ  ആകെ എണ്ണം  29     ആയി. 

 

• നിലവിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് എറണാകുളത്ത് ചികിത്സയിലുള്ളത് 13 പേരാണ്.  ഇതിൽ 4  പേർ ബ്രിട്ടീഷ് പൗരന്മാരും, 6  പേർ എറണാകുളം സ്വദേശികളും, 2 പേർ കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്. ജില്ലയിൽ കോവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ള 37 വയസുള്ള എറണാകുളം സ്വദേശിയുടെ അടുത്ത ബന്ധുവിന്റെ സാമ്പിൾ പരിശോധനയിൽ നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 

• ജില്ലയിൽ ആശുപത്രികളിലും, വീടുകളിലും ആയി നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 5730  ആണ്. ഇത് വരെയായി ജില്ലയിൽ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ ആകെ എണ്ണം 11728    ആണ്.

 

• 38   സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. ഇന്ന് 26   പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇനി 45   സാമ്പിളുകളുടെ കൂടി ഫലം ആണ് ലഭിക്കാനുള്ളത്.  

 

• ഇന്ന് കൊറോണ കൺട്രോൾ റൂമിലേക്കെത്തിയത്   390      ഫോൺ വിളികളാണ്.  ഇന്നലെ രാത്രി മുതൽ രാവിലെ 9 വരെ യുള്ള  കോളുകൾ ഉൾപ്പടെയാണിത്. പൊതുജനങ്ങളിൽ നിന്ന് - 195   എണ്ണം, വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ കുടുംബാംഗങ്ങളിൽനിന്നും ,സമ്പർക്കപ്പട്ടികയിലുള്ളവരിൽ നിന്നും 109 കോളുകളും  വന്നു. ഗൾഫിൽ നിന്ന് വന്ന ചിലർ അധികൃതരെ അറിയിക്കാതെ നടക്കുന്നുണ്ടെന്ന് പറഞ്ഞ് ഇവരുടെ ബന്ധുക്കൾ വിളിക്കുകയുണ്ടായി . പള്ളിയിൽ കുറുബാന നടത്തുന്നുണ്ടെന്ന് അറിയിക്കുവാൻ പ്രദേശവാസികളും വിളിക്കുകയുണ്ടായി. ചിലയിടങ്ങളിൽ  അതിഥി തൊഴിലാളികളും,  നാട്ടുകാരും കൂട്ടംകൂടി നിൽക്കുന്നുവെന്നറിയിച്ചു കൊണ്ടുള്ള വിളിയെത്തി. ഇങ്ങനെയുള്ള കേസുകൾ അന്വേഷണത്തിനായി പോലീസിന് കൈമാറി. അതിഥി തൊഴിലാളികൾ താമസ സൗകര്യം കിട്ടുന്നില്ലായെന്ന് അറിയിച്ചുകൊണ്ട് വിളിച്ചവരുടെ വിശദാംശങ്ങൾ ലേബർ ഡിപ്പാർട്ട്മെന്റിന് കൈമാറി..   ഭക്ഷണ സംബന്ധമായ വിവരങ്ങൾ അന്വേഷിച്ചവർക്ക്  പ്രദേശത്തെ കമ്മ്യൂണിറ്റി കിച്ചണുകളുടെ ഫോൺ നമ്പർ നൽകി. 

 

• നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഭക്ഷണം ആവശ്യമുള്ളവർക്കും, ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷണം ആവശ്യമുള്ളവർക്കും  തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  കമ്മ്യൂണിറ്റി കിച്ചണുകൾവഴി നൽകി വരുന്നു. നേരിട്ട് ഭക്ഷണത്തിനായി അവിടെ ചെല്ലേണ്ട ആവശ്യമില്ല. അവരുടെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും, ഭക്ഷണം ആവശ്യമായിട്ടുള്ളവർക്കും വീടുകളിൽ എത്തിച്ചു നൽകുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക് പ്രദേശത്തെ ആരോഗ്യ പ്രവർത്തകരുമായോ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികളുമായോ ബന്ധപ്പെടുക.

 

• കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഡോക്ടറെ നേരിൽ കണ്ട് സംസാരിക്കാനായി ആരംഭിച്ച വീഡിയോ കോൾ സംവിധാനത്തിൽ നിന്ന് ഇന്ന്    29   പേരെ വിളിച്ചു. 

 

• പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസുകൾ വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ ഇന്നും നടത്തി. ജില്ലയിലെ വിവിധ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ മറ്റ് പാരാമെഡിക്കൽ സ്റ്റാഫിനും, ഞെട്ടൂരിൽ അതിഥി തൊഴിലാളികൾക്കും, അങ്കമാലിയിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാർക്കും ഇന്ന്  ക്ലാസുകൾ നടത്തി.

 

• നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജില്ലാ മെൻറൽ ഹെൽത്ത് പ്രോഗ്രാമിൻ്റെ നേതൃത്വത്തിൽ കൗൺസിലർമാർ പ്രവർത്തിച്ച് വരുന്നു. കൗൺസലിംഗ് നൽകുന്നതിനായി കൺട്രോൾ റൂമിലും ഇവരുടെ സേവനം ലഭ്യമാണ്. ഇന്ന് ഇത്തരത്തിൽ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന 532   പേർക്കാണ് കൗൺസിലിംഗ് നൽകിയത്. കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 12   പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.

 

• കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജ് കോവിഡ് ചികിത്സ കേന്ദ്രമാക്കിയതിനാലും രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാലും കളമശ്ശേരി മെഡിക്കൽ കോളജിൽ രോഗി ചികിത്സയിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് സ്റ്റാഫുകൾക്കും ഐ എം എ ഹൗസ്, ഐ. എം.ജി കാക്കനാട് ഹോസ്റ്റലിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ രോഗികൾക്കും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ആംബുലൻസ് ഡ്രൈവർമാർക്കും ഉൾപ്പെടെ ഒരു നേരം ഇരുന്നൂറ്റി അൻപതോളം പേർക്ക് മെൻസ് ഹോസ്റ്റൽ കിച്ചണിൽ നിന്നും അല്ലെങ്കിൽ കാക്കനാട് ജില്ലാ ജയിലിൽ നിന്നും ഭക്ഷണം ഏർപ്പാടാക്കിയിട്ടുണ്ട് എന്ന് കളമശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

 

• കൺട്രോൾ റൂം നമ്പറുകൾ - 0484 2368802 / 2428077 / 0484 2424077

 

DATA UPDATE

Home quarantine New 1655

Home quarantine Total 5701

No. of persons released from Home quarantine today 903

Hospital Isolation today  4. (GMC – 3, Muvattupuzha – 1)

Hospital Isolation Total 29 

Samples sent today 26

Results received today 38

Results waiting  45

Total calls 390

 

ജില്ലാ കളക്ടർ 

എറണാകുളം

 

date