ടെലി കൗണ്‍സലിങുമായി പൊന്നാനി നഗരസഭ
ഹോം ക്വാറന്റൈനിലെ 364 പേര്‍ക്ക് ടെലി കൗണ്‍സലിങ് നല്‍കി
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തിലായവര്‍ക്കും വയോധികര്‍ക്കും ടെലി കൗണ്‍സലിങുമായി പൊന്നാനി നഗരസഭ. പുതുപൊന്നാനി ഗവ: ആയുര്‍വേദാശുപത്രിയിലെ മാനസികാരോഗ്യം
പ്രോജക്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ: ജി. ഗീതികയാണ് ടെലി കൗണ്‍സലിങ് നടത്തുന്നത്. ഇതിനോടകം ഇവര്‍ ഹോം ക്വാറന്റൈനില്‍ ഇരിക്കുന്ന 364 പേര്‍ക്ക് ടെലി കൗണ്‍സലിങ് നല്‍കിയിട്ടുണ്ട്. 0494 -2666336 എന്ന നഗരസഭാ ഓഫീസ് നമ്പറിലൂടെ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ടെലി കൗണ്‍സലിങ് നടത്തുന്നത്
കൊറോണ ജാഗ്രതയുടെ ഭാഗമായി വിദേശയാത്ര കഴിഞ്ഞ് നിരീക്ഷണത്തിലുള്ളവരുമായി പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി ഫോണില്‍ സംസാരിച്ചതിന്റെ ഭാഗമായാണ് ഒറ്റപ്പെടലിന്റെ
അസ്വാസ്ഥ്യം പരിഹരിക്കുവാന്‍ ടെലി കൗണ്‍സലിങ് നടത്താന്‍ നഗരസഭ തീരുമാനിച്ചത്. നഗരസഭ പരിധിയിലെ മാനസികാരോഗ്യ മേഖലയിലെ സ്വകാര്യ ഡോക്ടര്‍മാരും ടെലി കൗണ്‍സലിങിന് രംഗത്തുണ്ട്.
സംസ്ഥാനത്ത് ആദ്യമായി ടെലി ഫിസിയോ സൗകര്യമൊരുക്കിയതും പൊന്നാനി നഗരസഭയാണ്. ഫിസിയോ തെറാപ്പി മുടങ്ങി കിടക്കുന്നവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ പൊന്നാനി നഗരസഭ ടെലി ഫിസിയോ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കെ.എ.പി.സി ( കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോ തെറാപ്പിസ്റ്റ് കോര്‍ഡിനേഷന്‍) മലപ്പുറവുമായി സഹകരിച്ചാണ് ടെലിഫിസിയോ സൗകര്യം ഏര്‍പ്പെടുത്തിയത്. ഫിസിയോതെറാപ്പിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും ചികിത്സാ രീതികളെ കുറിച്ചും വീഡിയോ വെര്‍ച്യുല്‍ സംവിധാനവുമൊരുക്കിയിട്ടുണ്ട്.
- Log in to post comments