Post Category
ജില്ല വിട്ടുള്ള യാത്ര: അനുമതി ജില്ലാ പോലീസ് മേധാവി വഴി
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അത്യാവശ്യഘട്ടങ്ങളില്‍ ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് യാത്ര ചെയ്യുന്നതിന് ഇന്റര്‍ ഡിസ്ട്രിക്ട് ട്രാവല്‍ പെര്‍മിറ്റ് ആവശ്യമാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പെര്‍മിറ്റ് ലഭിക്കുന്നതിന് ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സുമായി ബന്ധപ്പെടണം. ജില്ലാ പോലീസ് മേധാവിയാണ് യാത്രാനുമതി നല്‍കുക. ഇതോടൊപ്പം നേരത്തെ നിര്‍ദ്ദേശിച്ച സത്യവാങ്മൂലവും കൈയില്‍ കരുതേണ്ടതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, നഴ്‌സുമാര്‍ എന്നിവര്‍ക്ക് ഈ പെര്‍മിറ്റ് ആവശ്യമില്ല. അപേക്ഷയോടൊപ്പം ഒരു തിരിച്ചറിയല്‍ രേഖയും നല്‍കേണ്ടതാണ്. ഫോണ്‍: 0491-2536688.
date
- Log in to post comments