Post Category
സമ്മാന തുക വിതരണം 26 മുതല്‍
സംസ്ഥാന യുവജനക്ഷേമ ബോഡും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് നടത്തിയ ജില്ലാതല കേരളോത്സവത്തിലെ വിജയികള്‍ക്കുള്ള പ്രൈസ് മണി ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് മൂന്ന്വരെ വിതരണം ചെയ്യുമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. കേരളോത്സവ വിജയികള്‍ അവരുടെ സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും ഒരു അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പസിലെ ജില്ലാ യുവജന കേന്ദ്രത്തില്‍ നിന്നാണ് തുക കൈപ്പറ്റേണ്ടത്. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 750 രൂപ വീതവും രണ്ടാം സ്ഥാനത്തിന് 500 രൂപ വീതവും മൂന്നാം സ്ഥാനത്തിന് 300 രൂപ വീതവും ആണ് സമ്മാനമായി നല്‍കുന്നത്.
date
- Log in to post comments