Skip to main content
യൂത്ത് വോളന്റിയര്‍ ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളുടെ നേതൃത്വത്തില്‍ മണക്കാട് പഞ്ചായത്തില്‍ നടത്തിയ വിവിധ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

മാതൃക പകര്‍ന്ന്  യൂത്ത് വോളന്റിയര്‍മാര്‍      

         

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ  പഞ്ചായത്ത്  യൂത്ത്  കോര്‍ഡിനേറ്റര്‍മാര്‍  യൂത്ത് വോളന്റിയേഴ്‌സിന്റെയും  യൂത്ത് ക്ലബ് അംഗങ്ങളുടെയും യുവജന സംഘടന പ്രതിനിധികളുടെയും  സഹകരണത്തോടുകൂടി മണക്കാട് പഞ്ചായത്തില്‍ വിവിധ കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ നടത്തി.

ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കുകയും കിടപ്പുരോഗികള്‍ക്കും അശരണര്‍ക്കും അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്തു. പഞ്ചായത്തിലെ റേഷന്‍ കടകളില്‍ ഭക്ഷ്യ വിതരണം സുഗമമാക്കുന്നതിനായി നിശ്ചിത അകലം പാലിച്ചു ഇരിപ്പിടിങ്ങള്‍ ഒരുക്കുകയും സാനിറ്റിസെര്‍ - ഹാന്‍ഡ് വാഷ് എന്നിവ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കുന്നതിനുഉള്ള സൗകര്യമൊരുക്കുകുന്നതിനും യൂത്ത് ഫോഴ്‌സ് അംഗങ്ങള്‍ മുന്നിട്ട് നിന്നു.  പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യ ധാന്യ കിറ്റുകളുടെ പാക്കിങ്   ജോലികളും അവയുടെ കയറ്റിറക്കുമായി ബന്ധപ്പെട്ട ജോലികളും വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തി.  രോഗികള്‍ക്ക് ജില്ലയില്‍ ലഭ്യമല്ലാതിരുന്ന   ജീവന്‍രക്ഷാ മരുന്നുകള്‍ ് എത്തിച്ചു നല്‍കുകയും ചെയ്തായി യൂത്ത് കോര്‍ഡിനേറ്റര്‍ അരുണ്‍ എം.പി. പറഞ്ഞു.

 

date