Skip to main content

കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ മത്സരം 'കല്ലു പെന്‍സില്‍'

കൊറോണക്കാലത്തു വീട്ടിലിരുന്നുള്ള സര്‍ഗാത്മക പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാന്‍ അതിജീവനത്തിന്റെ കോവിഡ് എന്ന വിഷയത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും  സന്നദ്ധ സംഘടനകളുടെ ജില്ലാതല കൂട്ടായ്മയായ ഇടുക്കി ഐ.എ.ജി യും സംയുക്തമായി കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ മത്സരം 'കല്ലു പെന്‍സില്‍' സംഘടിപ്പിക്കുന്നു. പേര്, വിലാസം, വയസ്സ് തെളിയിക്കുന്നതിന് ആധാര്‍ അല്ലെങ്കില്‍ ഫോട്ടൊ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയേതെങ്കിലും ഒന്ന് രചനയ്‌ക്കൊപ്പം അപ്ലോഡ് ചെയ്യണം.

ഇടുക്കി ജില്ലയില്‍ നിന്നുള്ളവരായിരിക്കണം. അഞ്ചു വയസ്സു മുതല്‍ 10 വയസ്സുവരെ 11 മുതല്‍ 15 വരെ 16 മുതല്‍ 20 വയസ്സ് വരെ എന്നിങ്ങനെ ഗ്രൂപ്പ് തിരിച്ചാണ് മത്സരം. ഫോട്ടോഗ്രാഫി, കഥാ-കവിത രചന, പോസ്റ്റര്‍ നിര്‍മാണം, ടിക്-ടോക്ക് വീഡിയോസ് തുടങ്ങിയവയാണ് മത്സരങ്ങള്‍. രചനകളും വീഡിയോകളും  9383463036 എന്ന വാട്‌സാപ്പ് നമ്പറിലോ ddmacovid@gmail.com എന്ന ജിമെയില്‍ വിലാസത്തിലോ ഏപ്രില്‍ 30 നകം അയക്കണം.  വിജയികളുടെ സൃഷ്ടികള്‍ക്ക് ആകര്‍ഷകമായ സമ്മാനവും ജില്ലാ കളക്ടറുടെ ഫേസ്ബുക്ക്  പേജില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്

date