കോവിഡ്-19 : ട്രഷറികളില്‍ മെയ്മാസത്തെ പെന്ഷന് വിതരണത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
കോവിഡ്-19 രോഗവ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 2020 മെയ് മാസത്തെ പെന്ഷന് വിതരണം നടത്തുന്നതിന് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പു വരുത്തി ജില്ലയിലെ ട്രഷറികളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. പെന്ഷന് കൈപ്പറ്റുന്നതിനായി എത്തുന്നവര്‍ ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൗണ്ടറിനു മുന്നില്‍ കൂട്ടം കൂടി നില്‍ക്കാതിരിക്കുക, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുക തുടങ്ങിയ കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ച് ജില്ലയിലെ ട്രഷറികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളില്‍ സഹകരിക്കണമെന്നും ട്രഷറി ഓഫീസര്‍ അറിയിച്ചു.
പനി, മറ്റ് രോഗലക്ഷണങ്ങള്‍, അവശതയുള്ളവര്‍ നേരിട്ട് ട്രഷറിയില്‍ എത്താതെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ സഹിതം ഒപ്പിട്ട ചെക്കുകള്‍ സമര്‍പ്പിച്ചാല്‍ ആവശ്യപ്പെടുന്ന തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും.
ട്രഷറിയിലെ തിരക്കും ആള്‍ക്കൂട്ടവും ഒഴിവാക്കുന്നതിനായി താഴെ പറയുന്ന ക്രമത്തില്‍ പെന്ഷന് വിതരണം ക്രമീകരിച്ചിരിക്കുന്നു.
ക്രമനമ്പര്‍ തിയതി പെന്ഷന് വിതരണം നടത്തുന്ന
പി.ടി.എസ്.ബി അക്കൗണ്ടുകള്‍
1. മെയ് നാല് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍(0)
അവസാനിക്കുന്ന പെന്‍ഷന്‍കാര്‍
2. മെയ് നാല് ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 4 വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഒന്നില്‍(1)
അവസാനിക്കുന്ന പെന്‍ഷന്‍കാര്‍
3. മെയ് അഞ്ച് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍
രണ്ടില്‍(2)അവസാനിക്കുന്ന പെന്‍ഷന്‍കാര്‍
4. മെയ് അഞ്ച് ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 4 വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ മൂന്നില്‍(3)
അവസാനിക്കുന്ന പെന്‍ഷന്‍കാര്‍
5. മെയ് ആറ് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ നാലില്‍(4)
അവസാനിക്കുന്ന പെന്‍ഷന്‍കാര്‍
6. മെയ് ആറ് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് 4 വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ അഞ്ചില്‍(5)
അവസാനിക്കുന്ന പെന്‍ഷന്‍കാര്‍
7. മെയ് ഏഴ് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ആറില്‍(6)
അവസാനിക്കുന്ന പെന്‍ഷന്‍കാര്‍
8. മെയ് ഏഴ് ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 4 വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഏഴില്‍ (7)
അവസാനിക്കുന്ന പെന്‍ഷന്‍കാര്‍
9. മെയ് എട്ട് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ എട്ടില്‍ (8)
അവസാനിക്കുന്ന പെന്‍ഷന്‍കാര്‍
10. മെയ് എട്ട് ഉച്ചയ്ക്ക 2 മുതല്‍ വൈകീട്ട് 4 വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഒമ്പതില്‍(9)
അവസാനിക്കുന്ന പെന്‍ഷന്‍കാര്‍
- Log in to post comments