Skip to main content

സൗജന്യ ഭക്ഷ്യകിറ്റ് വിട്ടുനൽകൽ: റേഷൻ കാർഡുടമകൾക്ക് ഫോൺ സന്ദേശം അയയ്ക്കും  

സംസ്ഥാനത്ത് കോവിഡ് 19 മഹാമാരി വ്യാപനം തടയുന്നതിനായുള്ള ലോക്ക് ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും നൽകുന്ന അവശ്യ സാധനങ്ങളടങ്ങിയ കിറ്റ് കൂടുതൽ അർഹരായ മറ്റാർക്കെങ്കിലും നൽകുന്നതിന് സർക്കാർ അവസരം ഒരുക്കുന്നു.
സൗജന്യ ഭക്ഷ്യകിറ്റ് വിട്ടുനൽകുക എന്ന അഭ്യർത്ഥനയുമായി സംസ്ഥാനത്തെ ഇരുപത്തിനാല് ലക്ഷത്തോളം വരുന്ന എൻപി എൻഎസ് (വെള്ള) റേഷൻ കാർഡുടമകളുടെ മൊബൈൽ ഫോണിലേക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഫോൺ സന്ദേശം മേയ് എട്ടു മുതൽ അയയ്ക്കും.  ബിഎസ്എൻഎല്ലിന്റെ സഹായത്തോടെയാണ് ഫോൺ സന്ദേശം അയയ്ക്കുന്നത്.  
സൗജന്യ ഭക്ഷ്യകിറ്റ് സർക്കാരിലേക്കു വിട്ടുനൽകാൻ ആഗ്രഹിക്കുന്നവർ ഫോൺ സന്ദേശത്തിൽ സൂചിപ്പിക്കുന്ന പ്രകാരം ഒന്ന് എന്ന നമ്പർ അമർത്തിയാൽ മതി.
പി.എൻ.എക്സ്.1717/2020 

 

date