Skip to main content

ഭക്ഷ്യവസ്തുക്കളുടെ സൗജന്യ കിറ്റ് ആവശ്യമില്ലെങ്കില്‍ വേണ്ടെന്നു വയ്ക്കാം

സര്‍ക്കാരിന്റെ ജനങ്ങളോടുള്ള കരുതലായ ഭക്ഷ്യവസ്തുക്കളുടെ സൗജന്യ കിറ്റ് ആവശ്യമില്ലെങ്കില്‍ കൂടുതല്‍ അര്‍ഹരായവര്‍ക്കായി നിങ്ങള്‍ക്ക് വേണ്ടെന്ന് വയ്ക്കാം. www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റില്‍ Donate my kit എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അതില്‍ നമ്മുടെ റേഷന്‍ കാര്‍ഡ് നമ്പര്‍, OTP (റേഷന്‍ കാര്‍ഡ് ലിങ്ക് ചെയ്തിട്ടുള്ള മൊബൈലില്‍ ലഭിക്കും) എന്നിവ നല്‍കുന്നത് വഴി റേഷന്‍ കിറ്റ് സംഭാവന നല്‍കാന്‍ കഴിയും. അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍നിന്നും 6235280280 എന്ന നമ്പറിലേക്ക് 10 അക്ക റേഷന്‍ കാര്‍ഡ് നമ്പര്‍ എസ് എം എസ് ചെയ്യുക.

date