Skip to main content

റേഷന്‍ 20 നകം വാങ്ങണം

 

മെയ് മാസത്തില്‍ സാധാരണ റേഷന് പുറമെ മുന്‍ഗണന കാര്‍ഡുകള്‍ക്കുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന  യോജന (പി.എം.ജി.കെ.എ,വൈ)  പദ്ധതി പ്രകാരമുള്ള ചെറുപയര്‍ വിതരണം, പൊതുവിഭാഗം കാര്‍ഡുകള്‍ക്ക് 10 കിലോഗ്രാം സ്‌പെഷ്യല്‍ അരി, മുന്‍ഗണന കാര്‍ഡുകള്‍ക്കുള്ള പി.എം.ജി.കെ.എ,വൈ-അരി, ചെറുപയര്‍ എന്നിവയും പൊതുവിഭാഗങ്ങള്‍ക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റും വിതരണം ചെയ്യേണ്ടതുണ്ട് മേല്‍ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യാന്‍ റേഷന്‍ കടകളില്‍ സ്ഥലപരിമിതി ഉണ്ടാവുന്നതിനാല്‍ കാര്‍ഡുടമകള്‍ മെയ് മാസത്തെ സാധാരണ റേഷന്‍ വിഹിതം 20 ാം തീയ്യതിക്കുള്ളില്‍ വാങ്ങിക്കണമെന്ന് വടകര താലൂക്ക് സ്‌പ്ലൈ ഓഫീസര്‍ അറിയിച്ചു.  കോവിഡ് 19  സാഹചര്യത്തില്‍ റേഷന്‍ കടയില്‍ കാഡുടമകള്‍ സാമൂഹിക അകലം പാലിച്ചു മാത്രമേ നില്‍ക്കാന്‍ പാടുള്ളൂ .

 

date