Skip to main content

എസ്എന്‍ഡിപി യോഗം വനിതാ സംഘം 2,400 മാസ്‌ക്കുകള്‍ കൈമാറി

 

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എസ്എന്‍ഡിപി യോഗം കേന്ദ്രസമിതിയുടെ വനിതാ സംഘം പത്തനംതിട്ട യൂണിറ്റ് 2,400 മാസ്‌ക്കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. എസ്എന്‍ഡിപി യോഗം വനിതാസംഘം സെന്‍ട്രല്‍ കമ്മറ്റി ട്രഷററും ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ പി.വി. ലോലമ്മ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് മാസ്‌ക്കുകള്‍ കൈമാറി. പത്തനംതിട്ട എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി ഡി. അനില്‍കുമാര്‍, കോഴഞ്ചേരി യൂണിയന്‍ വനിതാസംഘം സെക്രട്ടറി അനിത ഉണ്ണികൃഷ്ണന്‍, പത്തനംതിട്ട യൂണിയന്‍ വനിതാസംഘം സെക്രട്ടറി സരള പുരുഷോത്തമന്‍, വനിതാസംഘം പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് സുശീല ശശി, അടൂര്‍ യൂണിയന്‍ വനിതാസംഘം സെക്രട്ടറി സുജ മുരളി, പന്തളം യൂണിയന്‍ വനിതാസംഘം സെക്രട്ടറി സുമ വിമല്‍, തിരുവല്ല യൂണിയന്‍ വനിതാ സംഘം സെക്രട്ടറി സുധ ഭായി,  റാന്നി യൂണിയന്‍ വനിതാസംഘം സെക്രട്ടറി ലിഞ്ജു സജികുമാര്‍, സി.ബി. ഷിയോമോന്‍ എന്നിവര്‍ പങ്കെടുത്തു.

date