Skip to main content

'കാര്‍ഡ്' സാനിറ്റെസറും മാസ്‌ക്കും കൈമാറി

 

തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ഏജന്‍സി ഫോര്‍ റൂറല്‍ ഡവലപ്പ്മെന്റ് (കാര്‍ഡ്) ജില്ലയിലെ ആശാ  പ്രവര്‍ത്തകര്‍ക്കായി സംഭാവന ചെയ്ത 1,100 സാനിറ്റെസറും 2,200 പുനരുപയോഗിക്കാവുന്ന തുണിമാസ്‌ക്കും കൈമാറി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എയും ജില്ലാ കളക്ടര്‍ പി.ബി. നൂഹും ചേര്‍ന്ന് സാനിറ്റൈസറും മാസ്‌ക്കുകളും കാര്‍ഡ് ഡയറക്ടര്‍ റവ. എബ്രഹാം പി.വര്‍ക്കിയില്‍ നിന്ന് സ്വീകരിച്ചു. ജില്ലയിലെ 1100 ആശാ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിന് പുനരുപയോഗിക്കാവുന്ന രണ്ട് മാസ്‌ക്കുകളും 85 മില്ലി ലിറ്ററിന്റെ ഓരോ സാനിറ്റൈസറുമാണ് കാര്‍ഡ് നല്‍കിയിരിക്കുന്നത്. കൈമാറുന്ന ചടങ്ങില്‍ കാര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ബി. തോമസ്, കാര്‍ഡ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റിബു തോമസ് മാത്യു, ജില്ലാ ആശാ കോ-ഓര്‍ഡിനേറ്റര്‍ ലയ.സി.ചാക്കോ എന്നിവര്‍ പങ്കെടുത്തു. തിരുവല്ല കേന്ദ്രമായി മര്‍ത്തോമാസഭയുടെ നിയന്ത്രണത്തില്‍ 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കാര്‍ഡ് നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

date