Skip to main content

  ലൈഫ് പദ്ധതി: 60 ലക്ഷം രൂപ കൂടി അനുവദിച്ച 

     ഭേദഗതിക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം
    ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ പഞ്ചായത്തിന്റേത് ഉള്‍പ്പെടെ 14 തദ്ദേശസ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.     ജില്ലാ പഞ്ചായത്ത്് ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് 5.40 കോടി രൂപ അടങ്കലുള്ള പദ്ധതിക്ക് 60 ലക്ഷം രൂപ കൂടി അനുവദിച്ച ഭേദഗതി ആസൂത്രണസമിതി അംഗീകരിച്ചതാണ് ഇതില്‍ പ്രധാനം. 
    കുമ്പഡാജെ, ചെറുവത്തുര്‍, കോടോം- ബേളൂര്‍, കയ്യൂര്‍-ചീമേനി, ഈസ്റ്റ് എളേരി, വലിയപറമ്പ, കള്ളാര്‍, പളളിക്കര, മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍, പരപ്പ, മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തുകള്‍, കാഞ്ഞങ്ങാട് നഗരസഭ എന്നീ തദ്ദേശസ്ഥാപനങ്ങളുടെ ഭേദഗതികളുമാണ് അംഗീകരിച്ചത്.     ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ഡിപിസി ഗവ.നോമിനി കെ.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി, മുംതാസ് സമീറ, ജോസ് പതാലില്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.എ ജലീല്‍, അസി.പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date