Skip to main content

ജൈവവൈവിധ്യ പുരസ്കാരങ്ങള്‍ക്ക് അപേക്ഷിക്കാം

    2017-18 വര്‍ഷത്തെ ജൈവവൈവിധ്യ പുരസ്കാരങ്ങള്‍ക്ക് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 
    മികച്ച ജൈവവൈവിധ്യ പരിസ്ഥിതി സംരക്ഷകന്‍, നാടന്‍ വിളയിനങ്ങളുടെ സംരക്ഷകന്‍, നാടന്‍ വളര്‍ത്തുമൃഗയിനങ്ങളുടെ സംരക്ഷകന്‍, പരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷകന്‍, മികച്ച ജൈവകര്‍ഷകന്‍, പരമ്പരാഗത ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണം, ജൈവവൈവിധ്യം/പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍/ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകന്‍ (മലയാളം), ജൈവവൈവിധ്യം/പരിസ്ഥിതിയുമായി ബന്ധപ്പെട്ട മികച്ച ടി.വി റിപ്പോര്‍ട്ട്/ഡോക്യുമെന്‍ററി (ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍- മലയാളം), ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച കോളേജ്, ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷണ പ്രവ ര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച ഹൈസ്കൂള്‍ ആന്‍ഡ് ഹയ ര്‍ സെക്കന്‍ഡറി സ്കൂള്‍,  ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച യുപി സ്കൂള്‍,  മികച്ച ജൈവവൈവിധ്യ പരിസ്ഥിതി സംഘടന, മികച്ച ജൈവവൈവിധ്യ ക്ലബ്, അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള നൂതന ആശയങ്ങളുടെ ആവിഷ്കാരം എന്നിവയ്ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. 
    അപേക്ഷയും അനുബന്ധ രേഖകളും ഈ മാസം 28ന് മുമ്പ് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, എല്‍-14, ജയ്നഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം-695011 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയുംഎന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2554710. 
                                                  (പിഎന്‍പി 405/18)

date