വിദേശ തൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിക്ക് പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ ദാതാവില്‍ നിന്നും തൊഴില്‍ നല്‍കുന്നതിന് ഓഫര്‍ ലെറ്റര്‍ ലഭിച്ചവരുമായിരിക്കണം അപേക്ഷകര്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രൊട്ടക്ടര്‍ ജനറ ല്‍ ഓഫ് എമിഗ്രന്റ്സ്, പെര്‍മിറ്റ് നല്‍കിയിട്ടുള്ള തൊഴില്‍ ദാതാക്കളോ അഥവാ റിക്രൂട്ട്മെന്റ് ഏജന്റുമാരോ വഴി വിദേശത്ത് തൊഴില്‍ ലഭിച്ചു പോകുന്നവരുടെ അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. നോര്‍ക്ക റൂട്ട്സ്, ഒഡെപെക് എന്നീ സ്ഥാപനങ്ങള്‍ സ്പോണ്സര് ചെയ്യുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും. 18 മുതല്‍ 55 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം 350000 രൂപയില്‍ കവിയരുത്. പദ്ധതിയുടെ പരമാവധി വായ്പാ തുക രണ്ട് ലക്ഷം രൂപയും അതില്‍ ഒരു ലക്ഷം രൂപ സബ്സിഡിയുമാണ്. വായ്പതുക ആറ് ശതമാനം പലിശനിരക്കില്‍ മൂന്ന് വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരത്തിനും കോര്‍പ്പറേഷന്റെ പന്തളത്തുള്ള ജില്ലാ ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 04734 253381.
(പിഎന്‍പി 413/18)
- Log in to post comments