Post Category
യുവസാഹിത്യ ക്യാമ്പ്
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് യുവാക്കളിലെ സര്‍ഗ്ഗാത്മകതയും പ്രതിഭയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനതലത്തില്‍ യുവ സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 2, 3, 4 തീയതികളില്‍ കോട്ടയം ജില്ലയിലെ കുമരകം കോട്ടയം ക്ലബില്‍ റസിഡന്‍ഷ്യല്‍ ക്യാമ്പായിട്ടാണ് നടത്തുക. താല്‍പര്യമുള്ള സാഹിത്യ അഭിരുചിയുള്ള യുവതീ യുവാക്കള്‍ ഫോണ്‍ നമ്പര്‍ സഹിതം ബയോഡാറ്റ 26 ന് വൈകിട്ട് 5 മണിക്ക് മുമ്പ് യുവജനക്ഷേമ ബോര്‍ഡിന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ എത്തിക്കണം. ജില്ലയില്‍ നിന്നും 10 പേര്‍ക്ക് അവസരം ലഭിക്കും. ഫോണ്‍: 0497 2705460.
date
- Log in to post comments