Post Category
ഭരണഭാഷാവബോധ പരിപാടി നാളെ മന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്തെ ഭരണഭാഷാ മാറ്റം വേഗതയിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഓഫീസര്‍മാര്‍ക്കായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ജില്ലാഭരണകൂടത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഭരണഭാഷാവബോധ പരിപാടി നാളെ (24) കളക്ടറേറ്റ് ആസൂത്രണസമിതി ഹാളില്‍ നടക്കും. രാവിലെ 10 മണിക്ക് റവന്യൂ വകുപ്പുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. ഔദ്യോഗിക ഭാഷാ വകുപ്പ് ജോയിന്റ് സെക്രട്ടറി എസ് മുഹമ്മദ് ഇസ്മയില്‍കുഞ്ഞ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കേരളത്തിലെ ഭരണഭാഷ എന്ന വിഷയാവതരണം ഭാഷാ വിദഗ്ധന്‍ ആര്‍ ശിവകുമാര്‍ നിര്‍വ്വഹിക്കുന്നതാണ്. ഡോ. എം ശ്രീനാഥന്‍ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം 3.30 ന് കേരളത്തിലെ ഭരണഭാഷാ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.
date
- Log in to post comments