Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസം : കേസ് വിവരങ്ങള്‍ അറിയിക്കണം

 

പ്രമാണം / ഈടാധാരം എന്നിവ ബാങ്കുകളിലും സഹകരണ സംഘങ്ങളിലുമായ കേസുകളില്‍ ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷനെ അടിയന്തിരമായി അറിയിക്കണം.  സെക്രട്ടറി, കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍, റ്റി.സി. 11/884-2, നളന്ദ റോഡ്, നന്തന്‍കോട്, കവടിയാര്‍ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലാണ് വിവരം നല്‍കേണ്ടത്.  കടാശ്വാസം ലഭ്യമായ കേസുകളില്‍ പ്രമാണം/ഈടാധാരം തിരികെ കൊടുക്കണമെന്ന് മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ഉത്തരവ് നല്‍കിയിരുന്നു.  ഇതിനെതിരെ സഹകരണ സംഘങ്ങളും ബാങ്കുകളും ഹൈക്കോടതിയില്‍ റിട്ട് പെറ്റിഷന്‍ ഫയല്‍ ചെയ്തിരുന്നു.  ഈ കേസുകള്‍ ഹൈക്കോടതിയില്‍ വേഗം തീര്‍പ്പാക്കുന്നതിനാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പി.എന്‍.എക്‌സ്.685/18

date