Post Category
ഉര്‍ദു സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് ദാനം മാര്‍ച്ച് മൂന്നിന്
ഉര്‍ദു ഭാഷ പ്രോത്സാഹനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉര്‍ദു സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് ദാന ചടങ്ങ് പര്‍വാസ് 2017-18 ന്റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് മൂന്നിന് എടപ്പാള്‍ ദാറുല്‍ ഹിദായ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തദ്ദേശ സ്വയം ഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിക്കും. ഉര്‍ദു ഒന്നാം ഭാഷയായി തെരഞ്ഞെടുത്ത 2016-17 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 341 വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡ് നല്‍കുക. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉര്‍ദു ഇനങ്ങളില്‍ പങ്കെടുത്ത് ഉന്നത നിലവാരം പുലര്‍ത്തിയ മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിക്കും.
പി.എന്‍.എക്‌സ്.686/18
date
- Log in to post comments