വാക്‌സിനേഷന്‍ സുരക്ഷിതവും ചെലവു കുറഞ്ഞതുമെന്ന് ആരോഗ്യസെമിനാര്‍
വാക്‌സിനേഷന്‍ ചെലവു കുറഞ്ഞതും സുരക്ഷിതവുമായ രോഗ നിയന്ത്രണമാര്‍ഗ്ഗമെന്ന് പാലായില്‍ നടന്ന ആരോഗ്യ സെമിനാര്‍. അമ്മയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യമാണ് റൂബല്ല വാക്‌സിനേഷനിലൂടെ ലക്ഷ്യമാക്കുന്നത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് വരാതെ നോക്കുന്നതാണെന്ന തത്വമാണ് വാക്‌സിനേഷനു പിന്നിലുളളത്. എല്ലാത്തരം പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഒരു വാക്‌സിന്‍ പ്രയോഗിക്കുന്നത്. കൃത്യമായ ടെംപറേച്ചറില്‍ വളരെ ശ്രദ്ധയോടെയാണ് വാക്‌സിനുകള്‍ സൂക്ഷിക്കുന്നത്. ഇതു സംബന്ധിച്ച ആരോപണങ്ങള്‍ക്കും ആശങ്കകള്‍ക്കും അടിസ്ഥാനമില്ല.
വാക്‌സിനേഷനും ആശങ്കകളും എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാര്‍ ളാലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ജോര്‍ജ്ജ് അഗസ്റ്റിന്‍ നടയത്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ ഹോസ്പിറ്റല്‍ അസി. സര്‍ജന്‍ ഡോ. ആര്‍ അജിത് സെമിനാര്‍ നയിച്ചു. വിവിധ കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു. ഇതുവരെ പുതുപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, പാലാ നിയോജക മണ്ഡലങ്ങളില്‍ ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു. പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ,് കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എന്‍ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
(കെ.ഐ.ഒ.പി.ആര്‍-387/18)
- Log in to post comments