Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസം അനുവദിച്ചു

 

 ജില്ലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് 5,03,684/-രൂപയുടെ കടാശ്വാസം അനുവദിച്ചു. ജില്ലയിലെ സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ വഴി ആനുകൂല്യം അനുവദിച്ച് നല്‍കുന്നതിന് കോട്ടയം ജില്ല സഹകരണ ബാങ്കിന് തുക അനുവദിച്ച് ഉത്തരവായി. സംസ്ഥാനത്തെ മത്സ്യ തൊഴിലാളികള്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുളള വായ്പകള്‍ക്കാണ് കടാശ്വാസം നല്‍കുന്നത്. പദ്ധതി പ്രകാരം സംഘങ്ങള്‍/ബാങ്കുകളില്‍ തുക ലഭ്യമായാല്‍ ഉടന്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ നല്‍കിയിട്ടുളള ജാമ്യ രേഖകള്‍/പ്രമാണങ്ങള്‍ എന്നിവ ബന്ധപ്പെട്ടവര്‍ക്ക് ഒരു മാസത്തിനകം തിരികെ നല്‍കണം.

                                                        (കെ.ഐ.ഒ.പി.ആര്‍-391/18)

                                                

date