Post Category
മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണവും
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റിയുടെയും ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് മഞ്ചേരി ഓഫീസില്‍ സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്കരണവും നടത്തി. മഞ്ചേരി മുനിസിപ്പല്‍ ചെയര്‍പെഴ്സണ്‍ സുബൈദ വി.എം പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ ജില്ലാ കമ്മിറ്റി അംഗം ഇ.കെ.ചെറി അദ്ദ്യക്ഷം വഹിച്ചു. ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റി ഓഫീസ് അക്കൗണ്ട്സ് ഓഫീസര്‍ ജോജു.പി., മഞ്ചേരി മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജലീല്‍ അറഞ്ഞിക്കല്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ വല്ലാഞ്ചിറ അബ്ദുള്‍ മജീദ്, ഷംസുപുന്നക്കല്‍, എന്‍.എച്ച് എം കോ-ഓര്‍ഡിനേറ്റര്‍ ആസിഫ്, ആര്.എം.ഒ ഡോ.ഫാറൂഖ്, ഡോ.സുഗീത്, ജുനൈദ് പി.എ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments