Skip to main content

ഹോമിയോപ്പതി ഇമ്യൂണ്‍ ബൂസ്റ്റര്‍  മരുന്ന് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു

 

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള ഹോമിയോപ്പതി ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകളുടെ വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത/ സ്വകാര്യ ഹോമിയോ സ്ഥാപനങ്ങളില്‍ നിന്നും മരുന്ന് ലഭിക്കുമെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  ഒന്നാം ഡോസ് കഴിച്ചവര്‍ ഒരു മാസം തികയുന്ന മുറയ്ക്ക് രണ്ടാം ഡോസ് കഴിക്കണം. രണ്ടാം ഡോസ് മരുന്നുകള്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കും. രോഗ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഓരോ മാസവും ഇതേ ഡോസ് ആവര്‍ത്തിക്കണം

.

ലോക്ക് ഡൗണ്‍: ടെലി-കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തി

 

ലോക്ക് ഡൗണിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പുനര്‍ജ്ജനി പദ്ധതിയുമായി സഹകരിച്ച് ടെലി കൗണ്‍സലിങ് സൗകര്യവും ഹോമിയോപ്പതി വകുപ്പ് ഒരുക്കിയിട്ടുണ്ട്. മാനസിക പിരിമുറുക്കം, മദ്യപാന പി•ാറ്റ പ്രശ്നങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും 9447291270, 974571703 എന്ന നമ്പറുമായി ബന്ധപ്പെട്ട് കൗണ്‍സിലിങിന് വിളിക്കാം. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ഈ സൗകര്യം. കൂടാതെ മറ്റ് അസുഖങ്ങള്‍ക്ക് (പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഒഴികെ) ടെലി കണ്‍സള്‍ട്ടേഷന്‍ മുഖേന ഡോക്ടര്‍മാരുമായി നേരിട്ട് സംസാരിച്ച് മരുന്നുകള്‍ ലഭ്യമാക്കാനുള്ള സൗകര്യവുമുണ്ട്. തൊട്ടടുത്തുള്ള ഗവ.ഹോമിയോ സ്ഥാപനങ്ങളില്‍ നിന്ന് മരുന്ന് ലഭിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ആശ പ്രവര്‍ത്തകര്‍, പൊലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേനയും മരുന്നുകള്‍ കൈപ്പറ്റാം. തൊട്ടടുത്തുള്ള ഹോമിയോ ആരോഗ്യസ്ഥാപനങ്ങളുടെ ഫോണ്‍നമ്പര്‍ ലഭിക്കുന്നതിന് 0483: 2731011, 0483: 2741011 എന്ന നമ്പറുകളുമായി ബന്ധപ്പെടാമെന്നും ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  
 

date