ലൈഫ് മിഷന് ജില്ലാ പഞ്ചായത്ത് ഇന്ന് 2.71 കോടി കൈമാറും
സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന 2,71,24,475 രൂപ ഇന്ന് (ഫെബ്രുവരി 23) കൈമാറും. ഉച്ചക്ക് രണ്‍ു മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ തുക വിതരണം ചെയ്യും.
ആവശ്യപ്പെട്ട 14 ഗ്രാമ പഞ്ചായത്തുകള്‍ക്കും മൂന്ന് ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുമാണ് 2.71 കോടി രൂപ അനുവദിച്ചത്. എടപ്പാള്‍, മേലാറ്റൂര്‍, മംഗലം, തൃപ്രങ്ങോട്, പുറത്തൂര്‍, ആലങ്കോട്, തുവ്വൂര്‍, ആലിപ്പറമ്പ്, കണ്ണമംഗലം പഞ്ചായത്തുകളിലെ ജനറല്‍ വീടുകളുടെ പൂര്‍ത്തീകരണത്തിന് 68,92850 രൂപയും, എടപ്പാള്‍, തവനൂര്‍, തലക്കാട്, ആലങ്കോട്, ആലിപ്പറമ്പ്, അരീക്കോട് ബ്ലോക്ക്, മലപ്പുറം ബ്ലോക്ക്, ജില്ലാ പഞ്ചായത്തിന്റെ ഏഴു വീടുകള്‍ ഉള്‍പ്പെടെ പട്ടികജാതി ഭവന പൂര്‍ത്തീകരിണത്തിന് 81,40000 രൂപയും നല്‍കും സംസ്ഥാനത്ത് ആദ്യ മായാണ് ഒരു ജില്ലാ പഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് തുക നല്‍കുന്നത്. ചടങ്ങിനു ശേഷം മന്ത്രിയുടെ അധ്യക്ഷതിയില്‍ പദ്ധതി അവലോകനവും നടക്കും. പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗങ്ങള്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍ അറിയിച്ചു.
- Log in to post comments