Skip to main content

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി : സ്മാര്‍ട്കാര്‍ഡ് പുതുക്കാന്‍ സമയമായി

 
സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സ്മാര്‍ട്ട് കാര്‍ഡുകള്‍ - ചിയാക് - പുതുക്കാന്‍ സമയമായി. ഇതിയായി അടുത്ത ആഴ്ച മുതല്‍ പഞ്ചായത്തുകള്‍/നഗരസഭകള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ നടത്തും. പദ്ധതി വിജയകരമായി നടത്തുന്നതിന് കുടുംബശ്രി അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തും. 2017  പുതുക്കിയവര്‍ക്കും 2017 ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ നല്‍കിയവര്‍ക്കും പുതിയ സ്മാര്‍ട്ട് നല്‍കും, 2016-2017 വര്‍ഷങ്ങളില്‍ പുതുക്കാന്‍ വിട്ടു പോയവര്‍ക്ക് പുതിയ സ്മാര്‍ട്ട് കാര്‍ഡ് എടുക്കാനും അവസരം നല്‍കും. കാര്‍ഡ് പുതുക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് തല  തീയതികള്‍ പിന്നീട് അറിയിക്കും.
രണ്ട് ഘട്ടമായാണ് പുതുക്കലും കാര്‍ഡ് വിതരണവും നടക്കുക. ഒന്നാം ഘട്ടത്തില്‍ പുതുക്കലും രണ്ടാം ഘട്ടത്തില്‍ പുതിയ സ്മാര്‍ട് കാര്‍ഡ് വിതരണവും നടക്കും. പുതുക്കുന്നതിനും പുതിയ കാര്‍ഡ് ലഭിക്കുന്നതിനും ഗുണഭോക്താക്കള്‍ 30 രൂപ മാത്രം നല്‍കിയാല്‍ മതി. പഞ്ചായത്ത് നഗരസഭകള്‍,  കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ പഞ്ചായത്ത് തല ക്യാമ്പുകള്‍ എല്ലാ പഞ്ചായത്ത് / നഗരസഭകളിലും നടത്തും.
പുതുക്കുന്നതിന് സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരംഗം സ്മാര്‍ട് കാര്‍ഡും റേഷന്‍ കാര്‍ഡുമായി എത്തിചേരണം. പുതിയ സ്മാര്‍ട് കാര്‍ഡ് ലഭിക്കുന്നതിന് കുടുംബത്തിലെ പരമാവധി അഞ്ച് അംഗങ്ങള്‍ റേഷന്‍ കാര്‍ഡും അക്ഷയ കേന്ദ്രത്തില്‍ നിന്നും ലഭിച്ച സ്ലിപ്പുമായി എത്തിചേര്‍ന്ന് ഫോട്ടോയെടുത്ത് സ്മാര്‍ട്ട് കാര്‍ഡ് കൈപ്പറ്റണം. 2016,2017 വര്‍ഷങ്ങളില്‍ പുതുക്കാന്‍ വിട്ടു പോയവര്‍ കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന സ്ലിപ്പുമായി ഫോട്ടോ എടുക്കാന്‍ എത്തണം.

 

date