ജില്ലയില്‍ 3.32 ലക്ഷം ആരോഗ്യ കാര്‍ഡുകള്‍ പുതുക്കും.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 3,32,163 കുടുംബങ്ങളുടെ സ്മാര്‍ട് കാര്‍ഡുകള്‍ പുതുക്കും. ഇതിനു പുറമെ 91,921 കുടുംബങ്ങള്‍ക്ക് പുതിയ സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. സംസ്ഥാനത്ത് 51.29 ലക്ഷം രോഗികള്‍ക്ക് 2100 കോടി രൂപയുടെ സൗജന്യ ചികിത്സ ഇതുവരെ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 29397 രോഗികള്‍ക്ക് 13 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കി. ജില്ലയില്‍ 14 സ്വകാര്യ ആശുപത്രികള്‍ വഴിയും 17 സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും ഇപ്പോള്‍ പദ്ധതി നടപ്പിലാക്കുന്നു. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 30000 രൂപയുടെ സൗജന്യചികിത്സയും, 60 വയസ് കഴിഞ്ഞ ഓരോ അംഗത്തിനും 30000 രൂപയുടെ അധിക ചികിത്സയും കൂടാതെ ഹൃദയ, കരള്‍, കാന്‍സര്‍, വൃക്ക, ന്യൂറോ, അപകട ട്രോമാ കെയര്‍ മുതലായ അസുഖങ്ങള്‍ക്ക് 70,000 രൂപയുടെ സൗജന്യ ചികിത്സയും എല്ലാ വര്‍ഷവും ലഭിക്കുന്നതാണ്.
തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഏജന്‍സി കേരള (ചിയാക് ) ആണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണു സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍, പുതിയ സ്മാര്‍ട്ട് കാര്‍ഡ് വിതരണം എന്നിവ എന്നിവ നടത്തുന്നത്.
പദ്ധതി നടത്തിപ്പു മായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ നടന്ന ജില്ലാ തല കോര്‍ കമ്മിറ്റി യോഗത്തില്‍ എ. ഡി എം ടി വിജയന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി എം ഒ അഹമ്മദ് അഫ്‌സല്‍ കെ.പി, ചിയാക്ക് ജില്ലാ പ്രോജക്റ്റ് മാനേജര്‍ മുഹമ്മദ് റാഫി യു.ടി, ജില്ലാ ലേബര്‍ ഓഫീസറുടെ പ്രതിനിധി മുഹമ്മദ് അജ്മല്‍ പി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ അനീഷ എം എ, ആരോഗ്യകേരളം പ്രതിനിധി സംഗീതകുമാരി, റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ എന്‍. സ്വവാബ് നാസര്‍, പി. രജീഷ് ബാബു എന്നിവര്‍യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments