Skip to main content

50 പഞ്ചായത്തുകളുടെ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം

50 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പദ്ധതി സംബന്ധിച്ച് കീഴ്ത്തട്ട് നിദ്ദേശങ്ങള്‍ അടുത്ത വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് യോഗം നിര്‍ദ്ദേശിച്ചു. ഇതിനു പുറമെ ജില്ലാ പദ്ധതിയുടെ സംയോജിത പ്രൊജക്ടുകള്‍ ഏറ്റെടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
     അടുത്ത വര്‍ഷത്തെ പദ്ധതി രൂപികരണത്തിനു തുടക്കം കുറിക്കണം. നിലവിലുള്ള പദ്ധതികള്‍ വേഗത്തിലാക്കണം. പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കുന്നതിന്  ആസൂത്രണ സമിതി ഫെബ്രുവരി 28 ന് വീണ്ടും യോഗം ചേരും. അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയില്‍ നിലമ്പൂര്‍ നഗര സഭക്ക് 199 പ്രവര്‍ത്തികളിലായി 88,275 തൊഴില്‍ ദിനങ്ങള്‍ സ്യഷ്ടിക്കുന്നതിന് അനുമതി നല്‍കി.ഇതിനായി 3.81 കോടി ചെലവഴിക്കും. പദ്ധതിയില്‍ കോട്ടക്കല്‍ നഗര സഭ 3.75 കോടി ചെലവഴിച്ചു 130814 തൊഴില്‍ ദിനങ്ങള്‍ സ്യഷ്ടിക്കും. പദ്ധതിക്കും യോഗം അനുമതി നല്‍കി.
ജില്ല പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എ.പി.ഉണ്ണക്യഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ പി. പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

date