Skip to main content

നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേരള ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിലെ നിലവില്‍ സജീവ അംഗത്വമുള്ള (പെന്‍ഷന്‍ പറ്റാത്ത) നിര്‍മാണ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപ ധനസഹായം ബാങ്ക് അക്കൗണ്ടില്‍  ലഭ്യമായിട്ടില്ലെങ്കില്‍ അതത് ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ മുഖേന ഈ മാസം 27ന് അകം അപേക്ഷ നല്‍കണം. അപേക്ഷയില്‍ പേര്, മേല്‍വിലാസം, അംഗത്വ നമ്പര്‍, അംഗത്വം ലഭ്യമായ തീയതി, ജനന തീയതി, ബാങ്ക് ശാഖ, ഐഎഫ്എസ്‌സി കോഡ്, അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ലോക്ഡൗണിന്റ പശ്ചാത്തലത്തില്‍ അപേക്ഷ നേരിട്ട് സ്വീകരിക്കില്ലെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 

date