Skip to main content

പഞ്ചായത്തുറോഡുകളുടെ നവീകരണത്തിനു മുഖ്യമന്ത്രിയുടെ ഗ്രാമീണറോഡ് പദ്ധതി. അനുവദിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു 961.264 കോടി രൂപ. ആദ്യഘട്ടത്തിൽ ഭരണാനുമതി നൽകിയ 354.593 കോടി രൂപയുടെ 2011 പ്രവൃത്തികൾ പുരോഗമിക്കുന്നു. രണ്ടാം ഘട്ടത്തിൽ 388.43 കോടി രൂപയുടെ 2118 പ്രവൃത്തികൾക്കു ഭരണാനുമതി നല്കി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കു കീഴിൽ വരുന്നതും റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്താത്തതുമായ, കഴിഞ്ഞ രണ്ടു പ്രളയങ്ങളിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണമാണു രണ്ടാം ഘട്ടത്തിൽ നടക്കുക.

കേരള ബാങ്ക് യാഥാർത്ഥ്യമാക്കി; കോവിഡ്ക്കാലത്തു 3% പലിശയ്ക്കു വായ്പ നല്കി ഉജ്ജ്വലതുടക്കം.

കേരള അഡ്‌മിനിസ്റ്റ്രേറ്റീവ് സർവ്വീസ് (K.A.S.) നടപ്പിലാക്കി.

സർക്കാരിൽ റെക്കോഡ് നിയമനം * പിഎസ്സി വഴി 1,30,939 * എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴി 58,297 * പുതുതായി 30,000-ത്തോളം തസ്തിക.

2200 സ്റ്റാർട്ടപ്പുകൾ; 900 കോടിരൂപ സഹായം; 875 കോടി അധികനിക്ഷേപം.

വിലക്കയറ്റവും ഭക്ഷ്യദൗർലഭ്യവും ഉണ്ടാകാതെ കാത്തു * അരിയടക്കം 13 ഇനങ്ങൾക്കു സപ്ലൈകോ * ഉത്സവകാലങ്ങളിൽ പ്രത്യേക ഓണച്ചന്തകളും ഉത്സവച്ചന്തകളുമൊരുക്കി സപ്ലൈകോയും സഹകരണമേഖലയും * പായസക്കിറ്റ് ഉള്‍പ്പെടെ 1052 രൂപയുടെ 48 ഇനങ്ങളുള്ള സപ്ലൈകോ കിറ്റ് നല്കിയത് 646 രൂപയ്ക്ക്.

സുതാര്യം, സുഗമം, അഴിമതിരഹിതം

എല്ലാ വകുപ്പും ഡിജിറ്റലാക്കി * സർട്ടിഫിക്കറ്റുകളും സേവനങ്ങളും പണമടവും ഓൺലൈനിൽ * സമയബന്ധിതസേവനം

പി.ഡബ്ലിയു.ഡി നിർമാണങ്ങൾ അഴിമതിരഹിതവും സുതാര്യവുമാക്കി * റോഡ് നിർമാണത്തിനു നൂതനസാങ്കേതികവിദ്യ * സംസ്ഥാനറോഡുകളിൽ ടോൾ ഒഴിവാക്കി * നിർമ്മിച്ചത് 229 പാലം, ബി.എം& ബി.സി നിലവാരത്തിൽ 4093 കി.മീ. റോഡ് * പ്ലാസ്റ്റിക് മാലിന്യം ചേർത്തു നിർമ്മിച്ചത് 245 കി.മീ റോഡ് * സ്വാഭാവികറബർ ചേർത്ത് 2055 കി.മീ ടാർ ചെയ്തു * സംസ്ഥാനത്ത് ആദ്യമായി മുഴുവൻ പാലങ്ങളുടെയും ബലപരിശോധന പൂർത്തിയാക്കി *

എല്ലാ കുടുംബത്തിനും റേഷൻ കാർഡ്; പുതിയ കാർഡ് 24 മണിക്കൂറിനകം.

പുതിയ 50 കുടിവെള്ളപദ്ധതികൾ; 4,23,879 വാട്ടർ കണക്‌ഷൻ.

ജലനിധി 845 പദ്ധതി പൂർത്തിയാക്കി. 1,19,411 കുടുംബങ്ങളിലെ 5.25 ലക്ഷം പേർക്കു കുടിവെള്ളം.

എംഎസ്എം, പൊതുമേഖലാ ഉത്പന്നങ്ങൾക്കുകേരള ഇ മാർക്കറ്റ്’ * 15 പൊതുമേഖലാവ്യവസായങ്ങൾ ലാഭത്തിലാക്കി.

എല്ലാ സർവ്വകലാശലയിലെയും ബിരുദ-ബിരുദാനന്തര പ്രവേശനവും ഫലപ്രഖ്യാപനവും ഏകീകരിച്ചു * പാഠ്യപദ്ധതികൾ പരിഷ്കരിക്കുന്നു.

ശബരിമലവികസനത്തിനു 2016-നു മുമ്പുള്ള അഞ്ചുവർഷം ആകെ 456.22 കോടി രൂപയുടെ സ്ഥാനത്ത് ഈ സർക്കാർ നാലുവർഷം മാത്രം 1621.36 കോടി രൂപ വിനിയോഗിക്കുന്നു.

മാറുന്ന കേരളം

കുറ്റകൃത്യങ്ങളിൽ നാലുകൊല്ലംകൊണ്ടു 30% കുറവ് * പൊലീസ്സേന നവീകരിച്ചു; കാര്യക്ഷമത ഉയർത്തി * പ്രവർത്തനം ജനകീയം * ജനമൈത്രി സുരക്ഷാപദ്ധതി എല്ലാ സ്റ്റേഷനിലും.

പൊതുജനങ്ങൾക്കായി പൊലീസിന്റെ മൊബൈൽ ആപ്പുകൾ: രക്ഷ, സിറ്റിസൺ സേഫ്റ്റി,  ഡയൽ-എ-കോപ്, ഇ-ഗ്രന്ഥ, സൈബർ ഗൈഡ്, നോ യുവർ ജൂറിസ്ഡിക്‌ഷൻ, തുണ.

ക്രമസമാധാനവും കുറ്റാന്വേഷണവും വെവ്വേറെയാക്കി * എസ്.ഐ.മാർക്കു ചുമതല * സ്റ്റേഷൻ ചുമതല സി.ഐ.മാർക്കാക്കി * ജനമൈത്രി സുരക്ഷാപദ്ധതി എല്ലാ പൊലീസ് സ്റ്റേഷനിലും * 145 സർക്കാർസ്കൂളിൽക്കൂടി സ്റ്റുഡന്റ്‌സ് പൊലീസ് യൂണിറ്റ് * ട്രാഫിക് കേസുകളുടെ അന്വേഷണം ലോക്കൽ പൊലീസ് സ്റ്റേഷനുകൾക്ക് * ട്രാഫിക് യൂണിറ്റുകളും ട്രാഫിക് സ്റ്റേഷനുകളും ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റുകളാക്കി * അപകടങ്ങളും ഗതാഗതക്കുരുക്കും കുറഞ്ഞു * തിരുവനന്തപുരത്തിനു പുറമെ ഇനി എറണാകുളത്തും തൃശ്ശൂരും കോഴിക്കോട്ടും സൈബർ പൊലീസ് സ്റ്റേഷൻ * ഓഖിയുടെ പശ്ചാത്തലത്തിൽ കോസ്റ്റൽ പൊലീസിൽ 200 പേർക്കു നിയമനം * പൊലീസിലേക്ക് ആദിവാസി വിഭാഗങ്ങളിൽനിന്നു സ്സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് * എല്ലാ ജില്ലയിലും വനിതാ പൊലീസ് സ്റ്റേഷൻ * വനിതാ ബെറ്റാലിയൻ * പൊലീസിൽ വനിതാപ്രാതിനിധ്യം കൂട്ടി.

കുറ്റവാളികളില്ലാത്ത കേരളത്തിനു പരിപാടി.

റോഡപകടം കുറയ്ക്കാൻ സേഫ് കേരള പദ്ധതി.

ലഹരിവിരുദ്ധബോധവത്ക്കരണത്തിനു 'വിമുക്തി' പദ്ധതി; ജില്ലതോറും കേന്ദ്രം.

തടവുകാർ ഉത്പാദിപ്പിക്കുന്ന ജൈവപച്ചക്കറി പൊതുജനങ്ങൾക്കു ന്യായവിലയിൽ * ജയിൽ അന്തേവാസികൾക്കു  വിവിധ പോളിടെക്‌നിക് ട്രേഡുകളിൽ പരിശീലനവും സർട്ടിഫിക്കറ്റും * "ജയിൽ ജ്യോതി" സാക്ഷരതാപദ്ധതി.

2022-ഓടെ പത്തുലക്ഷം വൈദ്യുതിവാഹനം * കൊച്ചിയിൽ സിഎൻ.ജി., എൽ.എൻ.ജി. പമ്പുകൾ * ഇൻഡ്യയിൽ അദ്യമായി പൊതുമേഖലയിൽ ഇലക്ട്രിക് ഓട്ടോ നിർമ്മാണം.

എല്ലാ പഞ്ചായത്തിലും ആയുർവേദചികിത്സാസ്ഥാപനങ്ങളുള്ള സംസ്ഥാനമായി കേരളം മാറി * പുതുതായി എട്ടുവിഭാഗങ്ങളിൽ ആയുർവ്വേദ പി.ജി. ഡിപ്ലോമ കോഴ്സ് * ആയുർവേദത്തിന്റെ വികസനത്തിനും ഗവേഷണത്തിനുമായി കണ്ണൂരിൽ ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ വരുന്നു * ആയുർവ്വേദത്തിന്റെ വികസനത്തിനും കേരളത്തിന്റെ ആയുർവ്വേദമേഖല ലോകശ്രദ്ധയിൽ കൊണ്ടുവരാനുമായി ‘ഇന്റർനാഷണൽ ആയുഷ് കോൺക്ലേവ് 2019’ സംഘടിപ്പിച്ചു.

ഇന്ത്യയിലെ ആദ്യത്തെ സ്‌പോർട്‌സ് ആയുർവേദ ആശുപത്രി “കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  സ്‌പോർട്‌സ് ആയുർവേദ റിസർച്ച്” തൃശ്ശൂരിൽ തുടങ്ങി.

42 ഹോമിയോ ഡിസ്പെൻസറികൾ മാതൃകാ ഹോമിയോ ഡിസ്പെൻസറികളാക്കി * ഹോമിയോ മരുന്ന് നിർമ്മാണാശാലയായ ഹോംകോയുടെ പുതിയ ഫാക്ടറിയുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കും * 10 പുതിയ ഹോമിയോ ഡിസ്പൻസറികൾ ആരംഭിച്ചു * എല്ലാ ജില്ലയിലും തെരഞ്ഞെടുത്ത സർക്കാർ ഹോമിയോ ആശുപത്രികളിൽ സാന്ത്വനപരിചരണ കേന്ദ്രങ്ങൾ.

സ്പോട്സ് ക്വാട്ടയിൽ റെക്കോഡ് നിയമനം - 440 കായികതാരങ്ങള്ക്ക് * ആധുനികമായ 43 കായികസമുച്ചയങ്ങൾ അടക്കം നിരവധി പദ്ധതികൾ.

പ്രതിസന്ധികളിലും വിനോദസഞ്ചാരം മുന്നോട്ട്

ടൂറിസ്റ്റുകളുടെ എണ്ണത്തിലും വരുമാനത്തിലും വൻമുന്നേറ്റം * ടൂറിസം സമീപനം പാടേപരിഷ്ക്കരിക്കുന്ന കേരള വിനോദസഞ്ചാരനയം പ്രഖ്യാപിച്ചു * ഉത്തരവാദിത്തടൂറിസം മിഷൻ തുടങ്ങി; പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചു * 15,000 പുതിയ യൂണിറ്റുകൾ; 70,000 പേർക്കു പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ * ടൂറിസം കേന്ദ്രങ്ങൾ ഇനി ഭിന്നശേഷീസൗഹൃദം * മെച്ചപ്പെട്ട സൗകര്യങ്ങളും ശുചിത്വവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ഇന്ത്യയിൽ ആദ്യമായി 84 കേന്ദ്രങ്ങളിൽ 'ഗ്രീൻകാർപെറ്റ്' പദ്ധതി * ഈ സർക്കാർ ഭരണാനുമതി നൽകിയത് മുന്നൂറിലധികം ടൂറിസം പദ്ധതികൾക്ക് * ഇവയുടെ നിർമ്മാണം ദ്രുതഗതിയിൽ * മുന്നൂറ് കോടി രൂപയുടെ പദ്ധതികൾ * മലബാറിനു പ്രത്യേകപരിഗണന * മലബാറിൽ മാത്രം 100-ലധികം ടൂറിസം പദ്ധതികൾക്ക് അനുമതി * ഉത്തരമലബാറിലെ എട്ടു നദികൾ കേന്ദ്രീകരിച്ചു 325 കോടിയുടെ റിവർ ക്രൂയിസ് ടൂറിസം പദ്ധതി വരുന്നു * ടൂറിസം കേന്ദ്രങ്ങൾ ഇനി എല്ലാവർക്കും പ്രാപ്യം; ഭിന്നശേഷീസൗഹൃദം ആകുന്നു * ടൂറിസം പദ്ധതിക്ക് 69.4 കോടി രൂപയുടെ മലബാർ റിവർ ക്രൂയിസ്, 80.37 കോടിയുടെ ശിവഗിരി തീർത്ഥാടനടൂറിസം,  പ്രമുഖ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള 85.23 കോടിയുടെ തീർത്ഥാടനടൂറിസം പദ്ധതികൾക്കു കേന്ദ്രാനുമതി നേടി.

സാംസ്ക്കാരികനവോത്ഥാനത്തിന്റെ ഉണർവ്വ്

കേരളനവോത്ഥാനത്തിന്റെ തുടർച്ചയ്ക്കായുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ. ശ്രീനാരായണഗുരുവിന്റെ 'നമുക്ക് ജാതിയില്ലാ വിളംബര'ത്തിന്റെയും സഹോദരനയ്യപ്പന്റെ 'മിശ്രഭോജന'ത്തിന്റെയും ശതാബ്ദി, സ്വാമി വിവേകാനന്ദന്റെ കേരളസന്ദർശനത്തിന്റെ നൂറ്റിയിരുപത്തഞ്ചാം വർഷത്തിൽ 'വിവേകാനന്ദസ്പർശം', മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വവാർഷികത്തിൽ 'രക്തസാക്ഷ്യം' പരിപാടി, ക്ഷേത്രപ്രവേശനവിളംബരത്തിന്റെയും അയ്യങ്കാളിയുടെ വില്ലുവണ്ടിസമരത്തിന്റെയും വാർഷികങ്ങൾ എന്നിവ വിപുലമായി സംഘടിപ്പിച്ചു

കലാദ്ധ്യാപനത്തിനും പരിപോഷണത്തിനും ആയിരത്തിലധികം കലാകാരരെ വജ്രജൂബിലി ഫെല്ലോഷിപ്പിലൂടെ സംസ്ഥാനത്തുടനീളം ലഭ്യമാക്കി

ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരവും രാജ്യാന്തര ചലച്ചിത്രപഠനഗവേഷണകേന്ദ്രവും ഡിജിറ്റൽ ആർക്കൈവ്‌സും നടൻ സത്യന്റെ സ്മാരകമായി കഴക്കൂട്ടത്ത് ആരംഭിച്ചു

നൂറുകോടി ചെലവിൽ ഫിലിം ഫെസ്റ്റിവൽ സ്ഥിരംവേദിയും 150 കോടി ചെലവിൽ ചിത്രാഞ്ജലിയിൽ ഫിലിം സിറ്റിയും നിർമ്മിക്കുന്നു.

കെ.എസ്.എഫ്.ഡി.സി * അഞ്ച് തിയേറ്ററുകൾ നിർമ്മിക്കുന്നു; തിരുവനന്തപുരം കെഎസ്ആർടിസി കോംപ്ലക്സിൽ പുതിയ തിയേറ്റർ പൂർത്തിയായി; മൂന്നു സാംസ്കാരികസമുച്ചയങ്ങൾ നിർമ്മാണത്തിൽ

വിദേശമലയാളികൾക്കായി മലയാളം മിഷൻ വിദേശചാപ്റ്ററുകൾ ആരംഭിച്ചു

നവോത്ഥാനനായകരുടെ സ്മാരകമായി 14 ജില്ലയിലും സാംസ്കാരികസമുച്ചയങ്ങൾ ഉയരുന്നു. കുഞ്ചൻനമ്പ്യാർ, ഭരത് മുരളി, നരേന്ദ്രപ്രസാദ്, വയലാ വാസുദേവൻപിള്ള, പ്രേംനസീർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കലാഭവൻ മണി, സാംബശിവൻ, ഒഎൻവി, കടമ്മനിട്ട, ഡി വിനയചന്ദ്രൻ, പുനത്തിൽ കുഞ്ഞബ്ദുള്ള എന്നിവർക്കും സ്മാരകങ്ങൾ

രാജ്യത്ത് ആദ്യമായി സ്ഥിരം നാടകവേദി തൃശൂരിൽ * സംഗീത നാടക അക്കാദമിയോടു ചേർന്നു സാംസ്കാരിക വീഥിയും ആരംഭിക്കും.

 

നവകേരളപാതയിൽ സർക്കാർ മുന്നിലുണ്ട്