Skip to main content

ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ്  1000 മാസ്‌കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി

ചെങ്ങന്നൂര്‍ മുളക്കുഴ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ എഴുത്തുകാരുടേയും പത്രക്കാരുടേയും കൂട്ടായ്മയായ ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് 1000 മാസ്‌കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. സഭാധ്യക്ഷന്‍ റവ.സി.സി തോമസില്‍ നിന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് മാസ്‌കുകള്‍ ഏറ്റുവാങ്ങി. പ്രസിഡന്റ് പാസ്റ്റര്‍ ജെ.ജോസഫ്, സെക്രട്ടറി പാസ്റ്റര്‍ ഷൈജു തോമസ്, ട്രഷറര്‍ പാസ്റ്റര്‍ സാംകുട്ടി മാത്യു, അംഗമായ  മാത്യു ബേബി എന്നിവര്‍ പങ്കെടുത്തു.

 

date