Skip to main content

പരീക്ഷകൾ പുനരാരംഭിച്ചു

*വി.എച്ച്.എസ്.ഇ: 99.02, എസ്.എസ്.എൽ.സി: 99.91 ശതമാനം വിദ്യാർഥികൾ പരീക്ഷയെഴുതി
കോവിജ്19 പകർച്ച വ്യാധിയെത്തുടർന്ന് മാറ്റി വയ്ക്കപ്പെട്ട വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷത്തെ പരീക്ഷകളും എസ്.എസ്.എൽ.സി പരീക്ഷയും പു:നരാരംഭിച്ചു. ചൊവ്വാഴ്ച രാവിലെ നടന്ന വി.എച്ച്.എസ്.ഇ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് 56,345 കുട്ടികളിൽ 55,794 പേർ പരീക്ഷ എഴുതി. ഉച്ചയ്ക്കുശേഷം നടന്ന എസ്.എസ്.എൽ.സി കണക്ക് പരീക്ഷയ്ക്ക് ആകെ രജിസ്റ്റർ 4,22,450 കുട്ടികളിൽ 4,22,077 പേർ പരീക്ഷ എഴുതി. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 99.02 ശതമാനവും എസ്.എസ്.എൽ.സി വിഭാഗത്തിൽ 99.91 ശതമാനവും കുട്ടികൾ പരീക്ഷ എഴുതി. ആരോഗ്യവകുപ്പ്, ജില്ലാ കളക്ടർമാർ, തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, പോലീസ് കെ.എസ്.ആർ.റ്റി.സി, പി.റ്റി.എ, എസ്.എം.സി എന്നിവരുടെയെല്ലാം പൂർണ്ണ സഹകരണത്താൽ ആദ്യദിനത്തിലെ പരീക്ഷകൾ പരാതിയൊന്നുമില്ലാതെ പൂർത്തിയാക്കാനായതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സാധിച്ചു ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ നൽകിയ സുരക്ഷാമാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു പരീക്ഷ നടത്തിയത്.
പി.എൻ.എക്സ്.1936/2020

date