Skip to main content

കിഴങ്ങ് വിത്ത് അപേക്ഷ ക്ഷണിച്ചു

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഴങ്ങ് വര്‍ഗ്ഗ വിളകളുടെ വിത്ത് വിതരണം നടത്തുന്നു. അഞ്ച് സെന്റ് മുതല്‍ പരമാവധി ഇരുപത് സെന്റ് വരെ കൃഷിഭൂമിയുള്ളവര്‍ക്ക് അപേക്ഷിക്കാം. മേയ് 29 ന് മുമ്പായി നികുതി രസീതിന്റെ പകര്‍പ്പ് സഹിതം വെള്ളമുണ്ട കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം. അര്‍ഹതപ്പെട്ട 600 കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

date