Skip to main content

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 10 പ്രവാസികള്‍

 

4 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍

സാന്‍ഫ്രാന്‍സിസ്‌കോ, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ നിന്നും  നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍  ഇന്നലെ (മെയ് 25) ജില്ലയിലെത്തിയത് 10 പാലക്കാട് സ്വദേശികളാണ്.  ഇവരില്‍ 4 പേര്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കിയുള്ളവര്‍  വീടുകളില്‍ നിരീക്ഷണത്തിലാണ്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും മടങ്ങിയെത്തിയ 2 പ്രവാസികളില്‍ ഒരാള്‍ ഹോട്ടല്‍ സിറ്റി ഹാള്‍ട്ടില്‍  ക്വാറന്റൈനില്‍  പ്രവേശിച്ചു. മറ്റൊരാള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.

 മെല്‍ബണില്‍ നിന്നും മടങ്ങിയെത്തിയ 8 പാലക്കാട് സ്വദേശികളില്‍ മൂന്നുപേര്‍ പാലക്കാട് സായൂജ്യം റസിഡന്‍സിയില്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചിട്ടുണ്ട്. ബാക്കി അഞ്ചു പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍  സെന്ററായ ചെമ്പൈ സംഗീത കോളേജില്‍  എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.

ഏഴ് പ്രവാസികള്‍ കൂടി നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി

  14 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ഏഴ്  പ്രവാസികള്‍ കൂടി ഇന്നലെ (മെയ് 25) വീട്ടിലേക്ക് മടങ്ങി.  ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ നിരീക്ഷണത്തില്‍ ഇരുന്ന 3 പേരും ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ നിന്നുള്ള 3 പേരും പാലക്കാട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്നുള്ള ഒരാളുമാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങിയത്.  ഇതോടെ ജില്ലയില്‍ 33 പ്രവാസികളാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങിയത്.

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 511 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി നിലവില്‍ 511 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 255 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 21 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ 8 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ 10 പേരും പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ ഉള്ള 23  പേരും പട്ടാമ്പി സലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലുള്ള 23 പേരും ചാലിശ്ശേരി റോയല്‍ ഡെന്റല്‍  കോളേജിലെ 36 പേരും കുളപ്പുള്ളി അല്‍ അമീന്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 30 പേരും അകത്തേത്തറ എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 31 പേരും പാലക്കാട് ഐ.റ്റി. എല്‍ റെസിഡന്‍സിലെ 19 പേരും സായൂജ്യം റസിഡന്‍സി 9 പേരും വിക്ടോറിയ കോളേജ് ഹോസ്റ്റലിലെ അഞ്ചുപേരും ആലത്തൂര്‍ ക്രസന്റ് നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിലെ 9 പേരും ഹോട്ടല്‍ സിറ്റി ഹാള്‍ട്ടിലെ 12 പേരും ഉള്‍പ്പെടെയാണിത്. ഇതിനു പുറമേ ജില്ലയില്‍ 256 പ്രവാസികള്‍  വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

date