Skip to main content

ജില്ലയില്‍ നിന്നും ഇന്നലെ മടങ്ങിയത് 139 അതിഥി തൊഴിലാളികള്‍

 

ജില്ലയില്‍ നിന്നും ഇന്നലെ (മെയ് 25)  രാജസ്ഥാനിലേയ്ക്ക്  മടങ്ങിയത് 139 അതിഥി  തൊഴിലാളികള്‍. പാലക്കാട്,  പട്ടാമ്പി താലൂക്കുകളില്‍ നിന്നുള്ള തൊഴിലാളികളുടെ സംഘമാണ്  എറണാകുളത്ത് നിന്നു  ജയ്പൂരിലേക്കുള്ള ട്രെയ്‌നില്‍ നാട്ടിലേക്ക് പോയത്. ഇന്നലെ രാത്രി 9.30 ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സംഘം ട്രെയ്‌നില്‍ കയറിയത്. ജില്ലയില്‍ നിന്നുള്ള ആറ്  കെ.എസ്.ആര്‍.ടി.സി. ബസ്സുകളിലായി   തൊഴിലാളികളെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

 അതിഥി തൊഴിലാളികളുടെ  ശരീരതാപനില പരിശോധിച്ച് മറ്റ് അസുഖങ്ങള്‍, രോഗ ലക്ഷണങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വിട്ടയച്ചത്. നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷ്യകിറ്റും ഉറപ്പുവരുത്തിയാണ്  നാട്ടിലേക്കയച്ചത്.
 

ജില്ലയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം മടങ്ങിയത് 5331 തൊഴിലാളികള്‍

ജില്ലയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം സ്വന്തം നാടുകളിലേക്ക്  ഇതുവരെ മടങ്ങിയത്  5331 അതിഥി തൊഴിലാളികള്‍.  മെയ് ആറിന് പാലക്കാട് നിന്നും ഒഡീഷയിലേക്ക് പോയ ട്രെയിനില്‍ 1208 തൊഴിലാളികള്‍, മെയ് 20 ന് പാലക്കാട് നിന്നും ഉത്തര്‍പ്രദേശിലേക്ക്  1435, മെയ് 21 ന് തിരുവനന്തപുരത്തു നിന്നും പാലക്കാട് വഴി ജാര്‍ഖണ്ഡിലേക്ക് പോയ ട്രെയിനില്‍ 615, മെയ് 23 ന്  തിരുവന്തുരത്തു നിന്നും  - രാജസ്ഥാനിലേക്ക് പോയ ട്രെയിനില്‍ 298, പാലക്കാട് - ബീഹാര്‍ ട്രെയിനില്‍ 1475, മെയ് 24 ന്  തിരുവനന്തപുരം - മിസ്സോറാം ടെയിനില്‍ 54, കോഴിക്കോട് - ഉത്തരാഖണ്ഡ് ട്രെയിനില്‍  20 , മെയ് 25 ന് തിരുവനന്തപുരം - ചത്തീസ്ഖണ്ഡ് ട്രെയിനില്‍ 87, എറണാകുളം - ജയ്പൂര്‍ ട്രെയിനില്‍ 139 പേര്‍ ഉള്‍പ്പടെ 5331 അതിഥി തൊഴിലാളികള്‍ ട്രെയിന്‍ മാര്‍ഗം ഇതുവരെ ജില്ലയില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങി.

date