Skip to main content

വാളയാർ ചെക്പോസ്റ്റ് വഴി 412 പേർ കേരളത്തിലെത്തി

 

 ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് ( മെയ്‌ 26 നു ഉച്ചയ്ക്ക് 12 വരെ) 412 പേർ  കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 238 പുരുഷൻമാരും 129 സ്ത്രീകളും 45
കുട്ടികളുമുൾപ്പെടെയുള്ളവർ 162 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 131 കാറുകൾ, 13 ഇരുചക്രവാഹനങ്ങൾ, 5 ട്രാവലറുകൾ, 13 മിനി ബസുകൾ,  എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.
 

date