Skip to main content

വാളയാർ ചെക്പോസ്റ്റ് വഴി 821 പേർ കേരളത്തിലെത്തി

 

 ഇതര സംസ്ഥാനങ്ങളിൽ  നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന്   ( മെയ്‌ 26 നു വൈകിട്ട് 6 വരെ) 821 പേർ  കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 448 പുരുഷൻമാരും 245 സ്ത്രീകളും 128 കുട്ടികളുമുൾപ്പെടെയുള്ളവർ 345 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 275 കാറുകൾ, 35 ഇരുചക്രവാഹനങ്ങൾ, 9 ട്രാവലറുകൾ, 21 മിനി ബസുകൾ, മൂന്ന് ഓട്ടോറിക്ഷകൾ,രണ്ട് ആംബുലൻസുകൾ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.
 

date