Skip to main content

പത്മശാലി വിഭാഗത്തെ  ഒബിസി  പട്ടികയിൽ ഉൾപ്പെടുത്തി

പത്മശാലി വിഭാഗത്തെ ഒബിസി പട്ടികയിൽ ശാലിയ, ചാലിയ(ചാലിയൻ) വിഭാഗത്തോടൊപ്പം ഉൾപ്പെടുത്തിയതായി മന്ത്രി എ.കെ.ബാലൻ അറിയിച്ചു. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, മഞ്ചേശ്വരം താലൂക്കുകളിൽ കൂടുതലായി കാണപ്പെടുന്ന ഈ വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ സംബന്ധിച്ച്  കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ പരിശോധിച്ചിരുന്നു. ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്താൻ കമ്മീഷൻ ശുപാർശ ചെയ്യുകയുമുണ്ടായി. ഈ ശുപാർശ  അംഗീകരിച്ചാണ് സർക്കാർ തീരുമാനമെടുത്തത്.
ഏകദേശം 400  കുടുംബങ്ങളിലായി 3500 ഓളം അംഗങ്ങൾ ഈ സമുദായത്തിൽ ഉണ്ട്. ഇവർ പരമ്പരാഗതമായി നെയ്ത്ത് തൊഴിൽ ചെയ്തു ഉപജീവനം നടത്തുന്നവരാണ്.
പി.എൻ.എക്സ്.1950/2020

date