Skip to main content

ജില്ലയിൽ 96.8% കാർഡുടമകളും  സൗജന്യ പലവ്യഞ്ജന കിറ്റ് വാങ്ങി

 

    • പിങ്ക് കാർഡിൽ  99.5ശതമാനവും മഞ്ഞ കാർഡിൽ 99.47ശതമാനവും കിറ്റ് കൈപ്പറ്റി 

ആലപ്പുഴ: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എപ്രില്‍, മെയ് മാസങ്ങളിലെ സൗജന്യ പലവ്യഞ്‌ജന കിറ്റ് വിതരണം ചൊവ്വാഴ്‌ച പൂർത്തിയായപ്പോൾ ജില്ലയിലെ മൊത്തം റേഷൻ കാർഡ് ഉടമകളിൽ 96.8% പേരും കിറ്റ് കൈപ്പറ്റി. മഞ്ഞക്കാർഡ് ഉടമകളിൽ 99.47ഉം പിങ്ക് കാർഡുകാരിൽ 99.5ഉം വെള്ളക്കാർഡുകാരിൽ 92.89ഉം നീലക്കാർഡ് ഉടമകളിൽ 96ഉം ശതമാനം സൗജന്യ കിറ്റ് വാങ്ങി. ആറു താലൂക്കുകളിലായി ഉള്ള മൊത്തം 5,88,270 കാർഡുടമകളിൽ 5,69,534പേരും പലവ്യഞ്ജന കിറ്റ് വാങ്ങിയതായി ജില്ല സപ്ലൈ ഓഫീസർ പി മുരളീധരൻ നായർ അറിയിച്ചു.

ജില്ലയിലെ  40,640 മഞ്ഞ(എ എ വൈ)കാർഡു കാരിൽ 40,426പേരും, 241033 പിങ്ക്(പി എച്ച് എച്ച്) കാർഡുകാരിൽ 2,39,832 പേരും, 163024 വെള്ള(എൻ പി എൻ എസ്)കാർഡുകാരിൽ 151437പേരും, 143573 നീല(എൻ പി എസ്)കാർഡുകാരിൽ 137839പേരുമാണ് പലവ്യഞ്ജന കിറ്റ്  വാങ്ങിയത്.

നാലുവിഭാഗങ്ങളിലായി സൗജന്യ പലവ്യഞ്ജന കിറ്റ് വാങ്ങിയവരുടെ താലൂക്ക് തിരിച്ചുള്ള കണക്ക്: 1.അമ്പലപ്പുഴ താലൂക്ക്- മഞ്ഞ കാർഡ് (എ എ വൈ)വിഭാഗത്തിൽ 7686,പിങ്ക് (പി എച്ച് എച്ച് ) 52559, വെള്ള (എൻ പി എൻ എസ്) 28906,നീല (എൻ പി എസ് ) 28844.കിറ്റ് വാങ്ങിയവർ ആകെ 117995. 

2. ചെങ്ങന്നൂർ താലൂക്ക്- മഞ്ഞ കാർഡ് (എ എ വൈ)വിഭാഗത്തിൽ 3796,പിങ്ക് (പി എച്ച് എച്ച് )16325, വെള്ള (എൻ പി എൻ എസ്)17822, നീല (എൻ പി എസ് ) 17111.കിറ്റ് വാങ്ങിയവർ ആകെ 55054.

3.ചേർത്തല താലൂക്ക്-മഞ്ഞ കാർഡ് (എ എ വൈ)വിഭാഗത്തിൽ 9445, പിങ്ക് (പി എച്ച് എച്ച്) 68589, വെള്ള (എൻ പി എൻ എസ്)33507, നീല (എൻ പി എസ് ) 29915 .കിറ്റ് വാങ്ങിയവർ ആകെ 141456. 

4. കാർത്തികപ്പള്ളി താലൂക്ക്- മഞ്ഞ കാർഡ് (എ എ വൈ)വിഭാഗത്തിൽ 8531, പിങ്ക് (പി എച്ച് എച്ച്) 43113 , വെള്ള (എൻ പി എൻ എസ്)32109, നീല (എൻ പി എസ് ) 28898.കിറ്റ് വാങ്ങിയവർ ആകെ 112651. 

5. കുട്ടനാട് താലൂക്ക്- മഞ്ഞ കാർഡ് (എ എ വൈ)വിഭാഗത്തിൽ 4145 , പിങ്ക് (പി എച്ച് എച്ച്) 24177, വെള്ള (എൻ പി എൻ എസ്) 11212, നീല (എൻ പി എസ് ) 9868. കിറ്റ് വാങ്ങിയവർ ആകെ 49402. 

6. മാവേലിക്കര താലൂക്ക്- മഞ്ഞ കാർഡ് (എ എ വൈ) വിഭാഗത്തിൽ 6823, പിങ്ക് (പി എച്ച് എച്ച്) 35069, വെള്ള (എൻ പി എൻ എസ്) 27881, നീല (എൻ പി എസ് ) 23203 . കിറ്റ് വാങ്ങിയവർ ആകെ 92976. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സപ്ലൈകോയാണ് സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ പാക്ക് ചെയ്ത് റേഷന്‍ കടകളില്‍ വിതരണത്തിനെത്തിച്ചത്. 
 

date