Post Category
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുമാരനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 8.22 ലക്ഷം രൂപ സംഭാവന നല്കി. ബാങ്ക് പ്രസിഡന്റ് കെ.ആര്. ചന്ദ്രമോഹന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന് ചെക്ക് കൈമാറി.
സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ പ്രദീപ് കുമാര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന് അംഗം പ്രഫ. പി.ജി. സുകുമാരന്‍ നായര്‍, ബാങ്ക് വൈസ് പ്രസിഡന്റ് ടി. ജയകുമാര്‍, സെക്രട്ടറി സോണി ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.
ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ഉള്‍പ്പെടെയുള്ള തുകയാണ് സംഭാവന ചെയ്തത്. നേരത്തെ ബാങ്ക് അഞ്ചു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ഇതിനു പുറമെ ബാങ്ക് പ്രസിഡന്റ് പ്രഫ. കെ.ആര്. ചന്ദ്രമോഹന് അന്‍പതിനായിരം രൂപയും സംഭാവന നല്കി.
date
- Log in to post comments