Skip to main content

രണ്ട് ദിവസത്തിനിടെ ജില്ലയിലേക്ക് വിദേശത്ത് നിന്നെത്തിയത് 20 പേര്‍

നാല് വിദേശ രാജ്യങ്ങളില്‍ നിന്നായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇടുക്കിയിലേക്കെത്തിയത് 20 പേര്‍. ചൊവ്വാഴ്ച വൈകിട്ട് 12 പേരാണ് നാട്ടിലെത്തിയത്. ടെല്‍അവീവില്‍ നിന്നുള്ള 10 പേരും ദുബായില്‍ നിന്ന് രണ്ടുപേരുമെത്തി. അടിമാലി സ്വദേശികളായ ഇവരെ അടിമാലിയിലെ വിവിധ ക്വാറന്റൈന്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയും പകലുമായി എട്ട് പേരെത്തി. കുവൈറ്റില്‍ നിന്ന് ആറും ഉക്രെയ്‌നില്‍ നിന്ന് രണ്ടും ആളുകളാണെത്തിയത്. ഇതില്‍ പുരുഷന്‍മാരെ തൊടുപുഴയിലെ ഈഫല്‍ ടൂറിസ്റ്റ് ഹോമിലും വനിതകളെ ഐശ്വര്യ റെസിഡന്‍സിയിലും സജ്ജമാക്കിയ  ക്വാറന്റൈന്‍ സെന്ററുകളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതലാളുകള്‍ എത്തിയേക്കും.

date