Skip to main content

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച സംഭാവനകള്‍ക്ക്  വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡ് നല്‍കുന്നു. കാവുകള്‍ , ഔഷധച്ചെടികള്‍, കാര്‍ഷിക ജൈവവൈവിധ്യം മുതലായവയുടെ സംരക്ഷണത്തിലൂടെ പ്രാദേശിക ജൈവവൈവിധ്യം പരിരക്ഷിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കര്‍ഷകര്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം. ജില്ലയില്‍ ഒരു അവാര്‍ഡാണ് നല്‍കുന്നത്. അപേക്ഷകള്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, ഇടുക്കി, സഹ്യസാനു ഫോറസ്റ്റ് കോംപ്ലക്‌സ്, വെള്ളാപ്പാറ, പൈനാവ് പി.ഒ- 685603 എന്ന വിലാസത്തില്‍ ജൂണ്‍ 30ന്  മുമ്പായി സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം അവാര്‍ഡിനുള്ള അര്‍ഹത തെളിയിക്കുന്ന വിവരങ്ങള്‍ അടങ്ങിയ ഒരു കുറിപ്പും തെളിവിലേക്കായി പ്രസക്തമായ രേഖകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയും ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 04862- 232505, 9447979142.

date