Skip to main content

ജിയോ ടാഗിംഗ്: വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ജിയോ ടാഗിംഗിന് വേണ്ട അടിസ്ഥാന വിവരങ്ങള്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മേധാവികള്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദി നിര്‍ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
    സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവ ഫൈബര്‍ നെറ്റ്‌വര്‍ക്ക് കേബിള്‍ വഴി ബന്ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതാണ് കെ-ഫോണ്‍ പദ്ധതി. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ജിയോ ടാഗിംഗ് ചെയ്യുന്നതിനുള്ള ചമുതല അക്ഷയ സംരംഭകര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഇതിനായി അക്ഷയ പ്രതിനിധികള്‍ എല്ലാ സ്ഥാപനങ്ങളിലും നേരിട്ടെത്തും. പ്രത്യേകം തയ്യാറാക്കിയ വൈഭവ് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ടാഗിംഗ് ചെയ്യുക.     സ്ഥാപനത്തിന്റെ പേര്, വിലാസം, പിന്‍ കോഡ്, ഫോണ്‍ നമ്പര്‍, ഓഫീസിന്റെ ഇ-മെയില്‍ ഐ.ഡി, വെബ്‌സൈറ്റ്, വകുപ്പ്, പ്രവൃത്തി സമയം, നല്‍കുന്ന സേവനങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് അക്ഷയ പ്രതിനിധികള്‍ക്ക് കൈമാറേണ്ടത്. ഈ വിവരങ്ങള്‍ രേഖപ്പെടുത്തി ഓഫീസര്‍ ഒപ്പിട്ട് നല്‍കണമെന്നും ജില്ലാ കലക്ടര്‍   അറിയിച്ചു. ജില്ലാ ഓഫീസര്‍മാര്‍ തങ്ങള്‍ക്ക് കീഴിലെ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്ക് ഈ വിവരം കൈമാറണമെന്നും അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 9497715811 എന്ന നമ്പറില്‍ ഡിപി.എം മിഥുന്‍ കൃഷ്ണയെ ബന്ധപ്പെടണം. 

 

date