പേരാവൂര്‍ ഉപതെരഞ്ഞെടുപ്പ്: 28ന് പ്രാദേശിക അവധി
പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി 28ന് വാര്‍ഡിന്റെ പരിധിയില്‍ വരുന്ന സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന മണത്തണ പേരാവൂര്‍ യു.പി സ്‌കൂളിന് ഫെബ്രുവരി 27നും 28നും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
ഫെബ്രുവരി 26 വൈകീട്ട് അഞ്ച് മുതല്‍ 28 വൈകീട്ട് അഞ്ച് വരെയും വോട്ടെണ്ണല്‍ ദിനമായ മാര്‍ച്ച് ഒന്നിനും പതിനൊന്നാം വാര്‍ഡ് പരിധിയിലെ എല്ലാ മദ്യഷാപ്പുകള്‍ക്കും ജില്ലാ കലക്ടര്‍ ഡ്രൈഡേ പ്രഖ്യാപിച്ചു. ഈ കാലയളവില്‍ വ്യക്തികള്‍ മദ്യം ശേഖരിക്കാനും അനധികൃത മദ്യവില്‍പനയ്ക്കുമുള്ള സാധ്യത തടയാന്‍ വേണ്ട നടപടി കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ സ്വീകരിക്കും.
വോട്ടര്‍മാരായ ജീവനക്കാര്‍ക്ക് രേഖകള്‍ സഹിതം അപേക്ഷിക്കുന്ന പക്ഷം, സ്വന്തം പോളിംഗ് സ്‌റ്റേഷനുകളില്‍ പോയി വോട്ട് രേഖപ്പെടുത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ബന്ധപ്പെട്ട സ്വകാര്യ, സഹകരണ, അര്‍ധസര്‍ക്കാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അധികാരികള്‍ ചെയ്തുകൊടുക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വാര്‍ഡിലെ കച്ചവട സ്ഥാപനങ്ങളിലെയും മറ്റ് പണിശാലകളിലെയും തൊഴിലാളികള്‍ക്ക് വോട്ടുചെയ്യുന്നതിന് ആവശ്യമായ സൗകര്യമൊരുക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
പി.എന്‍.സി/389/2018
- Log in to post comments